മൊണാക്കോ: യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരം ഫ്രഞ്ച് സ്ട്രൈക്കറും ബയേണിന്റെ കുന്തമുനയുമായ ഫ്രാങ്ക് റിബറിക്ക്. മുന്‍ ജേതാവ് ബാഴ്സയുടെ ലയണല്‍ മെസ്സിയെയും റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്തള്ളിയാണ് 30 കാരനായ റിബറി ജേതാവായത്.
റിബറിക്ക് 36 വോട്ടുകള്‍ ലഭിച്ചപ്പോള്‍ നാല് തവണ ലോക ഫുട്ബോളറായ ലയണല്‍ മെസിക്ക് 13 വോട്ടും മുന്‍ ലോക ഫുട്ബോളറായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് 3 വോട്ടും മാത്രമാണ് ലഭിച്ചത്. ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസവും യുവേഫ പ്രസിഡന്റുമായ മിഷേല്‍ പ്ലാറ്റിനി റിബറിക്ക് അവാര്‍ഡ് സമ്മാനിച്ചു.
കഴിഞ്ഞ സീസണില്‍ ബയേണ്‍ മ്യൂണിക്കിന് പ്രമുഖ കിരീടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചതാണ് ഫ്രഞ്ച് വിങ്ങര്‍ ഫ്രാങ്ക് റിബറിക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. സിനദിന്‍ സിദാന് ശേഷം യൂറോപ്യന്‍ ഫുട്ബോളറാവുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരമാമാണ് ഫ്രാങ്ക് റിബറി.
കഴിഞ്ഞ സീസണില്‍ ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ്, ബുണ്ടസ് ലിഗ, ജര്‍മ്മന്‍ കപ്പ്, തുടങ്ങിയ പ്രമുഖ കിരീടങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു റബറി. ഈ പ്രകടനമാണ് റിബറിക്ക് 2012-13 സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാര്‍ഡ് നേടിക്കൊടുത്തത്.
മൊണോക്കൊയില് നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകര്‍ തത്സമയം വോട്ട് ചെയ്താണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്. ബാഴ്സലോണയുടെ ആന്ദ്രേ ഇനിയേസ്റ്റയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്കാര ജേതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: