കാസര്‍കോട്: ഉപതെരഞ്ഞെടുപ്പ് നടന്ന മഞ്ചേശ്വരം ബാവുട്ടമൂല വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി ആനന്ദകുമാര്‍ മാസ്റ്റര്‍ 206 വോട്ടുകള്‍ക്കാണ് വിജയിച്ചത്. അനന്ദകുമാറിന് 339 വോട്ട് ലഭിച്ചപ്പോള്‍ യുഡിഎഫ് ഗുരുവപ്പക്ക് 133 വോട്ട്, എല്‍ഡിഎഫ് സ്വതന്ത്രന് രമേശ 81 വോട്ട് നേടി. ചെമ്മനാട് പഞ്ചായത്തിലെ പരവനടുക്കം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചന്ദ്രശേഖരന് കുളങ്ങര വിജയിച്ചു. ശക്തമായ പ്രവര്‍ത്തനം കാഴ്ച വെച്ച ബിജെപി സ്ഥാനാര്‍ത്ഥി കെ.ടി.പുരുഷോത്തമന് 548 വോട്ട് ലഭിച്ചു.
പരവനടുക്കത്തേത് അവിശുദ്ധ കൂട്ടുകെട്ടിണ്റ്റെ വിജയം: ബിജെപി
പരവനടുക്കം: ചെമ്മനാട് ഗ്രാമപഞ്ചായത്ത് പരവനടുക്കം ൨൩-ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത് അവിശുദ്ധ കൂട്ടുകെട്ടിണ്റ്റെ വിജയമാണെന്ന് ബിജെപി ചെമ്മനാട് പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. വര്‍ഗ്ഗീയ കക്ഷി എന്ന് ആക്ഷേപിച്ച് പുറം തള്ളിയ ജമാഅത്ത് ഇസ്ളാമിയെ കൂട്ടുപിടിച്ച് യുഡിഎഫ് നേടിയത് താല്‍ക്കാലിക വിജയം മാത്രമാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ ഭരണ സ്വാധീനം ഉപയോഗിച്ച് വാര്‍ഡ് വിഭജിച്ച് യുഡിഎഫിന് ഇടതുപക്ഷം പിന്തുണ നല്കി. യുഡിഎഫിണ്റ്റെ വിജയത്തിനുവേണ്ടി സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെപോലും മത്സരിപ്പിക്കാതെ നിന്ന ജമാഅത്ത് ഇസ്ളാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടി ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യരായ കാഴ്ച നാണക്കേടാണെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്, ബിജെപി ചെമ്മനാട് പഞ്ചായത്തത് പ്രസിഡണ്ട് ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: