ബംഗളൂരു: യാസിന് ഭട്ട്ക്കലെന്ന അഹമ്മദ് സിദ്ധി ബാപ്പായ്ക്ക് രാജ്യത്ത് നടന്ന പ്രധാന സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് തെളിയുന്നു.
2010 ഏപ്രില്‍ 17ന് റോയല്‍ ചലഞ്ചേഴ്സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്ന ഐപിഎല്‍ മത്സരത്തിന് വേദിയായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അഞ്ച് ബോംബുകളാണ് യാസിന് വച്ചിരുന്നത്.
എന്നാല്‍ രണ്ട് ബോംബുകള്‍ നിര്‍വീര്യമായി. ബാക്കിയുള്ള മൂന്ന് ബോംബുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റതെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
എന്നാല്‍ യാസിന്റെ ഉദ്ദേശ്യാനുസരണം പദ്ധതി നടക്കാത്തത് പാളിച്ചയുണ്ടാക്കുകയായിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ സംഘത്തിലെ മൂന്ന് അംഗങ്ങളാണ് സ്പോടനത്തിന് പദ്ധതിയിട്ടിരുന്നത്.
അതിനായി ഇവര്‍ 2010 ഏപ്രില്‍ ഒന്നിന് തന്നെ ബാഗ്ലൂരിന് 75 കിമി അകലെയുള്ള ടെംകൂറിലെ ഗബ്ബി റോഡില്‍ വാടകകയ്ക്ക് വീടെടുത്ത് താമസിച്ചുവെന്നാണ് അറിയുന്നത്. സഹതടവുകാരെ കൊന്ന കേസിലെ പ്രതികളായ ഫാറൂക്കും കതീലുമാണ് യാസിന് കൂട്ടായിട്ടുണ്ടായിരുന്നത് കൂടാതെ ബീഹാറിലെ ദര്ഭാങ്കയിലെ അഖ്താറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
തുടര്‍ന്ന് ഇവര്‍ ഏപ്രില്‍ 16ന് അര്‍ദ്ധരാത്രിയോടെ ബോംബുകള്‍ സ്റ്റേഡിയത്തില്‍ ഉറപ്പിക്കുകയായിരുന്നു. അതേസമയം യാസിന് നിരപരാധിയാണെന്ന് പറഞ്ഞ് യാസിന്റെ മാതാപിതാക്കള്‍ രംഗത്തെത്തി. കര്‍ണാടകയിലെ ഭടക്കലില് യാസിന്റെ അറസ്റ്റില്‍ മാതാപിതാക്കളായ രെഹാനയും സറാര്‍ സിദ്ധിബാപ്പയും ആശ്വാസം പ്രകടിപ്പിക്കുകയും തങ്ങളുടെ മകന് നിരപരാധിയാണെന്ന് പറയുകയും ചെയ്തു.
ദൃശ്യ മാധ്യമങ്ങളിലെ ഫഌഷ് വാര്‍ത്തകളില്‍ അറസ്റ്റ് എഴുതി കാണിക്കുന്നതുവരെ യാസിന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ഇവര്‍ കരുതിയിരുന്നത്. മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ ഞങ്ങള്‍ ശരിക്കും ആശ്വസിച്ചെന്ന് അഹമ്മദ് സിദ്ധിബാപ്പയുടെ(യാസിന്) അച്ഛന് സരാര്‍ സിദ്ധി ബാപ്പാ പറഞ്ഞു. സത്യം പുറത്ത് വന്നതില്‍ ആശ്വാസമുണ്ട്.
ഞങ്ങളുടെ ദു:ഖം യാസിന് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു. എന്റെ മകന് നിഷ്കളങ്കനാണെന്നും കോടതിയില്‍ ഇതിനായി ഞങ്ങള്‍ വാദിക്കുമെന്നും സറാര്‍ പറഞ്ഞു. സറാര്‍ പറഞ്ഞതനുസരിച്ച് 1983ല്‍ ജനിച്ച അഹമ്മദ് സിദ്ധിബാപ്പ ഭട്ടക്കലിലാണ് പത്താം ക്ലാസ് വരെ പഠിച്ചിരുന്നത്.
എന്നാല്‍ പത്താം ക്ലാസ് പാസായില്ലെന്നും യാസിന്റെ പിതാവ് പറഞ്ഞു. 2005ല്‍ ദുബായിയില്‍ കച്ചവടം തുടങ്ങുന്നതിനായി തന്നോടൊപ്പം അഹമ്മദ് ഉണ്ടായിരുന്നു.അതിന് ശേഷം 2007ല്‍ അഹമ്മദിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ദല്‍ഹി പോലീസിനെ വിവരമറിയിച്ചു. എന്നാല്‍ അഹമ്മദ് ചെക്ക് കേസില്‍ പ്രതിയാണെന്നും അതിനാല്‍ അവന് ഒളിച്ചോടിയതാകാമെന്നുമായിരുന്നു പോലീസിന്റെ പ്രതികരണം.
പോലീസും മാധ്യമവുമായിരിക്കും അഹമ്മദിന് യാസിനെന്ന ഉപനാമം നല്‍കിയതെന്നാണ് കുടുംബത്തിന്റെ വാദം. അഹമ്മദിനെ സംബന്ധിച്ച് പല കള്ളങ്ങളും പ്രചരിക്കുന്നുണ്ടെന്നാണ് സറാറും അഹമ്മദിന്റെ അമ്മാവന് യാക്കൂബ് സിദ്ധിബാപ്പയും മാധ്യമങ്ങളോട് പറഞ്ഞത്.
അതിനിടെ യാസിനെതിരെ യാതൊരു തരത്തിലുള്ള കേസുകളും ഭട്ടക്കലുള്പ്പടെയുള്ള പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഐജി പ്രതാപ് റെഡ്ഡി പറഞ്ഞു. എന്നാല്‍ 2008ല്‍ ഉല്ലാല്‍ പോലീസ് സ്റ്റേഷനില്‍ മാംഗ്ലൂര്‍ പോലീസ് യാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: