മോണ്ടികാര്‍ലോ: ബയേണിന്റെ ഫ്രാങ്ക് റിബറി യുഫേഫയുടെ 2012-13ലെ ഏറ്റവും മികച്ച യുറോപ്യന്‍ ഫുട്ബോളര്‍ക്കുള്ള പുരസ്ക്കാരത്തിന് അര്‍ഹനായി.
ലയണല്‍ മെസിയേയും ക്രിസ്റ്റിയനോ റൊണാല്ഡോയേയും പിന്തള്ളിയാണ് റിബറി യുറോപ്യന്‍ ഫുട്ബോളര്‍ക്കുള്ള പുരസ്ക്കാരം സ്വന്തമാക്കിയത്.
33 വോട്ടുകളോടെയാണ് റിബറി ഈ നേട്ടം കൈവരിച്ചത്, മെസിക്ക് 13 വോട്ടും റൊണാള്‍ഡോയ്ക്ക് മൂന്ന് വോട്ടുമാണ് ലഭിച്ചത്.
സിദാന് ശേഷം യുറോപ്യന്‍ ഫുട്ബോളറാകുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരമാണ് റിബറി. നാല് വട്ടം യുറോപ്യന്‍ ഫുട്ബോളര് അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള മെസി തന്റെ ആദ്യ അവാര്‍ഡ് നേടുന്നത് ഇനിയേസ്റ്റയ്ക്ക് ശേഷമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: