വാഷിങ്ങ്ടണ്‍: ഡെല്‍റ്റ 4 ഹെവി റോക്കറ്റ് അമേരിക്കയുടെ ചാര ഉപഗ്രഹത്തേയും വഹിച്ചുകൊണ്ട് ഉയര്‍ന്നു. കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബര്‍ഗ് എയര്‍ഫോഴ്സ് ബേസില്‍ നിന്നാണ് ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി 11.03ന് പുതിയ ചാര ഉപഗ്രഹം അമേരിക്ക വിക്ഷേപിച്ചത്. 235 അടി ഉയരവും 17 മില്യന്‍ കുതിര ശക്തിയാണ് റോക്കറ്റിനുള്ളത്.
ബോയിംഗ് കമ്പനിയുടെയും ലോഖീഡ് മാര്ട്ടിന് കോര്‍പിന്റെയും സഹകരണത്തോടെ യുണൈറ്റഡ് ലോഞ്ച് അലയന്‍സ് ആണ് റോക്കറ്റ് നിര്‍മിച്ചത്. ഭൂമിയിലൂടെ പോകുന്ന കാറുകളുടെ മോഡല്‍ വരെ ഏതാണെന്ന് ബഹിരാകാശത്ത് നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്ന അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഉപഗ്രഹമാണ് അമേരിക്ക വിക്ഷേപിച്ചതെന്നാണ് കരുതുന്നത്. നൂറു കോടി ഡോളര്‍ ചെലവിട്ടാണ് ചാരഉപഗ്രഹം നിര്‍മ്മിച്ചതെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: