പ്രകൃതിപ്രതിഭാസത്തെ ശരിക്കും മനസ്സിലാക്കിയാല്‍ നമ്മുടെ ‘കൂട്ടപ്രാര്‍ത്ഥന’കളുടെയും, നമ്മുടെ ക്ഷേത്രങ്ങളിലും പള്ളികളിലും വിഹാരങ്ങളിലും മറ്റു ദൈവിക സ്ഥലങ്ങളിലും വച്ചു നടത്തപ്പെടുന്ന പൂജാദികളുടെയും ഉത്സവവാദ്യാഘോഷങ്ങളുടെയും ഗുണഫലം നമുക്ക് നേരില്‍ ഗ്രഹിക്കാന്‍ കഴിയും. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം നാം നിര്‍വ്യാജം നമ്മുടെ മനസ്സിന്റെ ഉപരിമണ്ഡലത്തെ ശാന്തപ്പെടുത്തി നിര്‍ത്തുകയും ഉപബോധതലം തദവസരങ്ങളില്‍ മുന്നോട്ടു തള്ളിവരികയും ചെയ്യുന്നു; ഇതിനേയും തള്ളിക്കയറ്റിക്കഴിയുമ്പോഴും ആപേക്ഷികമായി ഒരു ‘കനക്കുറവ്’ ഉണ്ടായിത്തീരുകയായി; താല്ക്കാലികമായിട്ടെന്തെങ്കിലും ആ വ്യക്തിക്ക്, തന്നെ വരിഞ്ഞിട്ട ഇരുമ്പുചങ്ങലകളില്‍ നിന്നെല്ലാം മോചനം സിദ്ധിച്ചതുപോലെ തോന്നാതിരിക്കില്ല.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: