ഗുവാഹട്ടി: അസാമിലെ ബൊന്ഗായി ഗാവോണ്‍ ടൗണില്‍ ബോഡോ തീവ്രവാദികള്‍ ബോംബ് സ്ഫോടനം നടത്തി. എന്നാല്‍ അത്യാഹിതങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു
ഉച്ചയ്ക്ക് 12 മണിയോടെ മായാപുരി സിനിമാ ഹാളിനടുത്ത് വച്ചാണ് സ്ഫോടനം നടന്നത്. പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലനുസരിച്ച് സൈക്കിള്‍ പാര്‍ക്കില്‍ ഘടിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിതെറിച്ചതെന്നും എന്നാല്‍ വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: