ന്യൂദല്‍ഹി: രാജ്യത്തെ നടുക്കിയ ദല്‍ഹി കൂട്ടബലാത്സംഗത്തിനും മുംബൈയിലെ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ നടന്ന ആക്രമണത്തിനും ശേഷവും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ദല്‍ഹിയില്‍ നിന്ന് 150 കി.മി അകലെയുള്ള ഹരിയാനയിലെ ഗ്രാമത്തിലെ ദളിത കുടുംബത്തിലെ പതിനഞ്ചുവയസുകാരിയാണ് പീഡനത്തിനിരയായത്.
ഹരിയാനയിലെ ചോട്ടികലാസി ഗ്രാമത്തില്‍ ഉന്നത കേന്ദ്രങ്ങളില്‍ പിടിപാടുള്ള ചിലരുടെ മക്കളാണ് 15 വയസ്സുകാരി പെണ്‍കുട്ടിയെ കാറില്‍ തട്ടി കൊണ്ടു പോയി പീഡിപ്പിച്ചത്. ഒരു വര്‍ഷമായി തുടരുന്ന പീഡനം ഇപ്പോഴാണ് പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ആറിനാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് അച്ഛനമ്മമാരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ നിരന്തരമായി പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു.
കുട്ടി അമ്മയോട് സംഭവത്തെ കുറിച്ച് പറഞ്ഞതോടെയാണ് പീഡനകഥ പുറത്ത് വന്നത്. പരിശോധനകളില്‍ കുട്ടി ലൈംഗികാക്രമണത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞ സ്കൂള്‍ അധികൃതര്‍ കുട്ടിക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നതിന് പകരം സ്ക്കൂള് രേഖകളില്‍ നിന്ന് കുട്ടിയുടെ പേര് നീക്കം ചെയ്യുകയാണ് ചെയ്തത്. അതിനിടെ പെണ്‍കുട്ടിയുടെ അമ്മയെ പ്രതികള്‍ തട്ടികൊണ്ടു പോയി കൊലപ്പെടുത്തുകയും ചെയ്തു.
പെണ്‍കുട്ടിയുടെ അച്ഛന് രണ്ട് സംഭവങ്ങളും ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയും പല പോലീസ് സ്റ്റേഷനുകളിലും പരാതിപ്പെടുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അതിനിടെ തന്നെ പ്രതികളും കുടുംബവും കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെടുകയും അല്ലാത്ത പക്ഷം കൊലപ്പെടുത്തുമെന്നും പെണ്‍കുട്ടിയുടെ അച്ഛനെ ഭീഷണിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: