പനാജി: സമാജ്വാദി പാര്‍ട്ടി നേതാവും കൂടെയുണ്ടായിരുന്ന അഞ്ചുപേരും ഗോവയിലെ ഡാന്‍സ് ബാറില്‍ നിന്നും പിടിയിലായി. സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന എംഎല്‍എ മഹേന്ദ്രസിംഗാണ് ചൊവ്വാഴച ഗോവയിലെ ഡാന്‍സ് ബാറില്‍ നടന്ന പോലീസ് റെയ്ഡില്‍ പിടിയിലായത്. സ്ത്രീകളെ ദല്‍ഹിയില്‍ നിന്നും എത്തിച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റെയ്ഡില്‍ പിടികൂടിയ സിംഗിനെ ഇപ്പോള്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയാണ് 55കാരനായ എംഎല്‍എ സിംഗ് അടക്കം ആറുപേര്‍ പിടിയിലായത്. നാലാമത്തെ തവണ എംഎല്‍എ ആകുന്ന സിംഗ് സമാജ്വാദി പാര്‍ട്ടിയുടെ അനിഷേധ്യ നേതാവ് ഭഗവതി സിംഗിന്റെ മരുമകന് കൂടിയാണ്.
അറസ്റ്റിലായ എല്ലാവരുടെയും പേരില്‍ അസാന്മാര്ഗിക പ്രവര്‍ത്തനം തടയല്‍ ചട്ടപ്രകാരം കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇവരെ ആറുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കാമ്പലിലെ ആഡംബര ഹോട്ടലില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ ടെറസില്‍ ഉച്ചത്തില്‍ പാട്ടുവച്ച് നൃത്തം ചെയ്യുന്ന ആറ് സ്ത്രീകളെയാണ് ആദ്യം കണ്ടതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. പോലീസ് സംഘം ഹോട്ടലില്‍ പ്രവേശിച്ചയുടന്‍ തന്നെ സ്ത്രീകള്‍ ഒരു മുറിക്കുള്ളില്‍ കയറി സ്വയം കതകടച്ചത് ദുരൂഹതയുണര്‍ത്തി.
എന്തായാലും എസ്പി നേതാവ് മുലായം സിംഗ് യാദവോ മുഖ്യമന്ത്രി അഖിലേഷ് യാദവോ സിംഗിന്റെ രക്ഷയ്ക്കായി നേരിട്ട് രംഗത്തെത്തിയിട്ടില്ല. മധ്യ യുപിയിലെ സീതാപൂര്‍ ജില്ലയിലെ സേവ്താ അസംബ്ലി സീറ്റില്‍ നിന്നും ജയിച്ച് എംഎല്‍എ ആയ സിംഗ് തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഞായറാഴ്ചയാണ് ഗോവയിലേക്ക് പറന്നത്. ഇവര്‍ കന്‍ഡോലിം ബീച്ചിലാണ് തങ്ങിയിരുന്നത്.
പോലീസ് നടപടിയില്‍ തനിക്ക് ആശ്ചര്യമുണ്ടെന്ന് സിംഗ് പറഞ്ഞു. ഗോവയിലെല്ലായിടത്തും നടക്കുന്നതാണ് നൃത്തപരിപാടി. അവിടെ നിന്നെങ്ങും പോലീസ് ആരെയും അറസ്റ്റ് ചെയ്യുന്നില്ല. ആഗസ്റ്റ് 24 ബുധനാഴ്ചയാണ് താന്‍ ഗോവയിലെത്തിയത്. ചൂതാട്ടകേന്ദ്രം സന്ദര്‍ശിക്കാനായി താന്‍ പനാജിയിലേക്ക് പോയിരുന്നു. അവിടെ വച്ച് ജന്മദിനാഘോഷങ്ങളില് പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ട് ഒരു സുഹൃത്തിന്റെ ഫോണ്‍ ലഭിച്ചു. അതില്‍ പങ്കെടുക്കാനായി പോയെന്നും പോലീസ് സ്റ്റേഷനില്‍ വച്ച് മാധ്യമങ്ങളോട് സിംഗ് പറഞ്ഞു. പോലീസുകാര്‍ ഇവിടെ റെയ്ഡിനെത്തുന്നതിന് അരമണിക്കൂര്‍ മുമ്പ് മാത്രമാണ് താന്‍ അവിടെ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം എംഎല്‍എയെക്കുറിച്ച് എന്തൊക്കെ അറിഞ്ഞിട്ടുണ്ടോ അതെല്ലാം മാധ്യമങ്ങളിലൂടെയാണെന്ന് എസ്പി വക്താവും മുതിര്‍ന്ന മന്ത്രിയുമായ രാജേന്ദ്ര ചൗധരി പറഞ്ഞു. പാര്‍ട്ടി കൂടുതല്‍ വിവരങ്ങള്‍ തിരക്കി വരികയാണ്. സിംഗിന്റെ കുടുംബം തുടക്കത്തില്‍ വാര്‍ത്ത നിഷേധിച്ചെങ്കിലും പിതാവ് വ്യാപാരാവശ്യത്തിന് മുംബൈയിലേക്ക് പോയിരിക്കുകയാണെന്ന് മകന് പവന്‍കുമാര്‍ സിംഗ് പറഞ്ഞു. അദ്ദേഹം നാലാമതും എംഎല്‍എ ആയതാണ്. അദ്ദേഹത്തിന്റെ സത്പേര് കളങ്കപ്പെടുത്താന്‍ ആര്‍ക്കും പറ്റില്ല. ആരോ ചിലര്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ മനപ്പൂര്‍വം ശ്രമിക്കുകയാണ്, പവന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
സിംഗ് 1996 മുതല്‍ എംഎല്‍എയാണ്. 1996നും 2007നും ഇടയ്ക്ക് ബേഹ്ട്ടയെ പ്രതിനിധീകരിച്ച അദ്ദേഹം മണ്ഡല പുനര്‍നിര്‍ണയം വന്നതോടെ സെവ്തയിലേക്ക് മാറുകയായിരുന്നു. അറസ്റ്റിലായ പെണ്‍കുട്ടികള്‍ പരസ്പരം അറിയില്ലെന്നും അന്ന് വൈകിട്ടത്തേക്ക് അവരെ അവിടെ എത്തിച്ചത് വിവിധ വ്യക്തികള്‍ ചേര്ന്നാണെന്നതുമാണ് പോലീസിന് സംശയമുണ്ടാകാന്‍ കാരണം. പെണ്‍കുട്ടികള്‍ ഏതെങ്കിലുമൊരു ട്രൂപ്പിന്റെയോ ഓര്ക്കസ്ട്രയുടെയോ ഭാഗമായിരുന്നെങ്കില്‍ അവര്‍ക്ക് പരസ്പരം അറിയാന്‍ കഴിഞ്ഞേനെ. മാത്രമല്ല അവര്‍ ഓടി ഒളിക്കാന്‍ ശ്രമിക്കില്ലായിരുന്നു.
പെണ്‍കുട്ടികളുടെ പെരുമാറ്റം വളരെ ദുരൂഹമായിരുന്നെന്നും പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആറില്‍ നാലുപെണ്കുട്ടികളും ദല്‍ഹിയില്‍ നിന്നുള്ളവരാണ്. എല്ലാവരുടെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. ഗോവയിലെ ഒരു ഹോട്ടലിലും ഡാന്‍സ് ബാര്‍ പ്രവര്‍ത്തിക്കുന്നില്ല. അഥവാ ഡാന്‍സ് ബാര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ആ പരിപാടി ടെറസിലായിരിക്കും നടക്കുക. ഉച്ചത്തില്‍ പാട്ട് വച്ചത് പ്രദേശത്തെ താമസക്കാര്‍ക്ക് ശല്യമായി. ഇതാണ് കുംഭാര്ജുവായിലെ കോണ്‍ഗ്രസ് എംഎല്‍എ പാണ്ഡുരംഗ മണ്കൈക്കര് പോലീസിനെ വിളിക്കാന്‍ കാരണമെന്നും വെളിവായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: