ചെന്നൈ: വീരേണ്ടര്‍ സെവാഗ് തിരിച്ചുവരവിനൊരുങ്ങുന്നു. ഏറെ നാളുകളായി ഫോം കണ്ടെത്താനാവാതെ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയാതിരുന്ന ഓപ്പണര്‍ ബാറ്റ്സ്മാനായ സെവാഗ് അടുത്ത് നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പര മുന്നില്‍കണ്ടാണ് തയ്യാറെടുപ്പ്നടത്തുന്നത്. എംആര്‍എഫ് ഫൗണ്ടേഷനിലെത്തിയ സെവാഗ് പരിശീലനം ആരംഭിച്ചുകഴിഞ്ഞു.
ദക്ഷിണാഫ്രിക്കയില്‍ ഫാസ്റ്റ്ബൗളിംഗിന് അനുകൂലമായ പിച്ചുകളില്‍ മികവ് പുലര്‍ത്തുന്നതിനായാണ് സെവാഗിന്റെ ശ്രമം. നിലവില്‍ ശിഖര്‍ ധവാനും മുരളീ വിജയും അജിങ്ക്യ രഹാനെയും രോഹിത് ശര്‍മ്മയും മാറിമാറി ടീമിന്റെ ഓപ്പണിംഗ് പദവിയില്‍ അവരോധിക്കപ്പെടുമ്പോള്‍ വെടിക്കെട്ട് ബാറ്റ്സ്മാനായ സെവാഗിനെ എല്ലാവരും മറന്ന മട്ടാണ്. ഗൗതംഗംഭീര്‍ ഫോം മെച്ചപ്പെടുത്തുന്നതിനായി കൗണ്ടിയിലെ മത്സരങ്ങളില്‍ പങ്കെടുത്തുവരികയാണ്. എന്നാല്‍ ഫോം മെച്ചപ്പെടുത്തുന്നതിനായി വിദേശത്തേക്ക് പോകാന്‍ താല്പര്യമില്ലെന്ന് സെവാഗ് പറഞ്ഞു.
ക്രിക്കറ്റിന്റെ മൂന്ന് ഫോമുകളിലും ഓപ്പണര്സ്ഥാനത്തുനിന്ന് പുറത്തായതോടെ തിരിച്ചുവരവിന് ഉജ്വല പ്രകടനം കുടിയേ കഴിയൂ എന്ന നിലയാണുള്ളത്. മാധ്യമങ്ങളില്‍ നിന്നും അകന്നുകഴിയാനാണ് സെവാഗിപ്പോള്‍ ആഗ്രഹിക്കുന്നത്.
ലോകത്തിലെ ഏത് ബൗളര്‍മാര്‍ക്കും സെവാഗ് മുമ്പ് പേടിസ്വപ്നമായിരുന്നു. ഒരോവറില്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവാത്ത സ്ഥിതി. മികച്ച തുടക്കം കുറിച്ചാല്‍ ഇന്ത്യന്‍ സ്കോര്‍ റോക്കറ്റ്പോലെയാകും ഉയരുക. പഴയ മിന്നുന്ന ഫോം മുന്നില്‍ക്കണ്ടാണ് സെവാഗ് കഠിന പരിശീലനം ആരംഭിച്ചിരിക്കുന്നത്. വര്‍ഷാവസാനം നടക്കുന്ന പരമ്പരയില്‍ താരങ്ങളുടെ പേര് പരിഗണിക്കുമ്പോള്‍ താനും അതില്‍ ഉണ്ടാവണമെന്ന് സെവാഗ് ആഗ്രഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: