അഹമ്മദാബാദ്: ഭാരതത്തില്‍ അതിവേഗം വളരുന്ന സംസ്ഥാനമായ ഗുജറാത്തില്‍ ഇന്റലിജന്‍സ് ഓഫീസറാകാന്‍ വനിതകള്‍ക്ക് താത്പര്യമേറുന്നു. സംസ്ഥാന സിഐഡി വിഭാഗമായ ഇന്റലിജന്‍സിലെ ഉത്കൃഷ്ടമായ മാന്യതയില്‍ ആകൃഷ്ടമായാണ് സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായത്.
കഴിഞ്ഞ വര്‍ഷം ഗുജറാത്ത് പോലീസില്‍ ചേര്‍ന്ന 57 പേരെ നേരിട്ട് ഇന്റലിജന്‍സ് ഓഫീസര്മാരാക്കുകയായിരുന്നു. ആകെ ജോലിയില്‍ പ്രവേശിപ്പിച്ചവരുടെ 10 മുതല്‍ 30 ശതമാനത്തോളമാണിത്. വീട്ടമ്മമാര്‍, കോര്‍പ്പറേറ്റ് മേഖലയിലെ ജീവനക്കാര്‍, എഞ്ചിനിയര്‍മാര്‍, ഗവേഷണ വിദ്യാര്‍ഥികള്‍ തുടങ്ങിയവരാണ് ഇന്റലിജന്‍സ് ഓഫീസര്‍മാരായി ജോലിയില്‍ പ്രവേശിച്ചതെന്ന് റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്മാന് ആശിഷ് ഭാട്ടിയ പറഞ്ഞു.
സിഐഡികളായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിജിലന്‍സ്, വിവരം ശേഖരിക്കല്‍, രഹസ്യാന്വേഷണം എന്നീ വിഭാഗങ്ങളിലായി കരായിലെ പോലീസ് അക്കാദമിയില്‍ ഒന്‍പതു മാസത്തെ പരിശീലനം നല്കി. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ പ്രാപ്തരാണെന്നും സമഗ്രമായ പരിശീലനമാണ് നല്‍കിയതെന്നും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം മേധാവിയായ എഡിജിപി വ്യക്തമാക്കി. പരിശീലനത്തില്‍ ഉടനീളം കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അസിസ്റ്റന്റുമാരുടെ സേവനവും പ്രയോജനപ്പെടുത്തുകയുണ്ടായി.
ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള വീട്ടമ്മമാരാണ് ഈ ജോലിക്കായി വരുന്ന സ്ത്രീകളിലേറെയുമെന്ന് എഡിജിപിയും ആശിഷ് ഭാട്ടിയയും പ്രസ്താവിച്ചു. വനിതാ ഉദ്യാഗസ്ഥരെ സ്ഥലം മാറ്റം ബാധിക്കാത്ത വിധത്തിലാണ് നിയമനം നല്‍കിയത്.
2008 ജൂലൈ മാസത്തില്‍ ഗുജറാത്തിലുണ്ടായ സ്ഫോടനത്തില്‍ 57പേര് നഗരത്തില്‍ മരിക്കാനിടയായതിനെ തുടര്‍ന്നാണ് നേരിട്ട് ഇന്റലിജന്‍സ് ഓഫീസര്‍മാരെ നിയമിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: