റിയോ ഡി ജെയിനെറോ: ബ്രീസിലിയന് വിദേശകാര്യ മന്ത്രി അേന്റാണിയോ പാട്രിയോറ്റ് രാജി വെച്ചു. ബ്രസീലിന്റെ അയല്‍ രാജ്യമായ ബൊളീവിയയുമായുള്ള നയതന്ത്രപ്രശ്നത്തെത്തുടര്ന്ന് കുറ്റാരോപിതനായ ബൊളീവിയന്‍ സെനറ്റ് അംഗത്തെ ബ്രസീലിന്റെ എംബസിയില്‍ നിന്ന് കടന്നുകളയാന്‍ സഹായിച്ചെന്ന കുറ്റം ആരോപിച്ചതിനെത്തുടര്‍ന്നാണ് രാജി. പ്രസിഡന്റ് ദില്‍മ റൂസഫ് ആണ് വിദേശകാര്യ മന്ത്രിയായിരുന്ന പാട്രിയോറ്റിന്റെ രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
വര്‍ഷങ്ങളോളമായി ബൊളീവിയയിലെ ലോ പാസിലെ എംബസിയില്‍ അഭയാര്‍ത്ഥിയായി കഴിയുകയായിരുന്ന റോജര്‍ പിന്റോയ്. ബ്രസീലിയന്‍ ബൊളീവിയയുടേയും അനുമതിയില്ലാതെ ഔദ്യോഗിക വാഹനത്തില്‍ കടന്നുകളയുകയായിരുന്നു. പിന്റേയായെ രക്ഷപ്പെടാന്‍ താനാണ് സഹായിച്ചതെന്ന് ഒരു ബ്രീസിലിയന് ഉദ്യോഗസ്ഥന് അറിയിച്ചു. എന്നാല്‍ പാട്രിയോറ്റിയാണ് രക്ഷപ്പെടാന്‍ ഒത്താശ ചെയ്തതെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ബൊളീവിയയില്‍ അഴിമതി അടക്കം 14 കുറ്റകൃത്യങ്ങളില്‍ ചെയ്തുവെന്ന ആരോപണം റോജര്‍ പിന്റേയായുടെ മേല്ലുണ്ട്. കുറ്റകൃത്യങ്ങളെല്ലാം കെട്ടിചമച്ചവയാണെന്നും സര്‍ക്കാര്‍ പറയുന്ന കൂറ്റങ്ങള്‍ നിഷേധിച്ച റോജര്‍ തനിക്ക് എംബസിയില്‍ അഭയം നല്‍കണമെന്ന് ബ്രസീലിനോട് ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: