ബീജിംഗ്: കിഴക്കന്‍ ചൈന കടലിലെ ജനവാസമില്ലാത്ത ദ്വീപുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങളില്‍ ജപ്പാനുമായി ചര്‍ച്ച ആവശ്യമില്ലെന്ന് ചൈനീസ് വിദേശകാര്യ സഹ മന്ത്രി ലീ ബാവോഡോങ്.
ജപ്പാനില്‍ സെന്‍കാകുവെന്നും ചൈനയില്‍ ഡിയോയു എന്നുമാണ് ഈ ദ്വീപുകള്‍ അറിയപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള രാജ്യങ്ങള്‍ തമ്മില്‍ ഈ ദ്വീപുകള്‍ക്ക് വേണ്ടി തര്‍ക്കം തുടങ്ങിയിട്ട് മാസങ്ങളേറയായി.
ജപ്പാന് പ്രധാനമന്ത്രി ഷീന്‍സോ അബെ ഒത്തു തീര്‍പ്പിന് ശ്രമിച്ചിരുന്നുവെങ്കിലും അത് പരാജയപ്പെട്ടു.
എന്നാല്‍ ജപ്പാന്റെ ചര്‍ച്ചകള്‍ സത്യസന്ധമല്ലെന്ന് ലീ പറഞ്ഞു. കൈ കൊടുക്കുന്നതും ഫോട്ടോ എടുക്കലും മാത്രമല്ല ചര്‍ച്ചകളില്‍ വേണ്ടത് മറിച്ച് പ്രശ്നം പരിഹരിക്കാനുള്ള പോംവഴിയും കൂടി വേണമെന്ന് ലീ പറഞ്ഞു.
പ്രശ്നം പരിഹരിക്കുന്നതിനായി ജപ്പാന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് ചര്‍ച്ചയല്ല പ്രയത്നിക്കുകയാണ് വേണ്ടതെന്ന് ലീ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: