വാഷിംഗ്ടണ്‍: സിറിയയില്‍ വന്‍ തോതില്‍ രാസായുധ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും അത് തര്‍ക്കമില്ലാത്ത കാര്യമാണെന്നും അമേരിക്കന്‍ സെക്രട്ടറി ജോണ്‍ കെറി.
ബാഷര്‍ അല്‍ അസാദിന്റെ ഭരണ വ്യവസ്ഥയുടെ പ്രതിഫലനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
സിറിയയില്‍ കഴിഞ്ഞയാഴ്ച്ചയുണ്ടായ രാസായുധ അക്രമം ലോക മനസാക്ഷിയെ മരവിപ്പിക്കുന്നതാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
രാസായുധങ്ങളുപയോഗിച്ച് സ്ത്രീകളെയും കുട്ടികളേയും ഉള്‍പ്പടെയുള്ളവരെ കൊന്നൊടുക്കിയത് നികൃഷ്ടമായി പോയെന്നും ഏത് തലത്തില്‍ ചിന്തിച്ചാലും ഇത് ന്യായീകരിക്കാനാവാത്ത സംഭവമാണെന്നും കെറി കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രസിഡന്റ് ബറാക്ക് ഒബാമ പ്രശ്നത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
ഒബാമയുടെ പ്രതികരണത്തിന് ശേഷമായിരിക്കും പ്രശ്നത്തിലെ അന്തിമ തീരുമാനം കൈക്കൊള്ളുക.
എന്നാല്‍ രാസായുധ പ്രയോഗം സംബന്ധിച്ച പ്രശ്നത്തില്‍ അസാദിനെ ശിക്ഷിക്കുന്നതിന് വേണ്ട നടപടിയില്‍ പരിഗണനയുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: