ബംഗളൂരു: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിലെ ദല്‍ഹി സ്മാഷേസ് താരം ജ്വാലാ ഗുട്ട ആരാധകരുടെ പ്രതികരണത്തില്‍ സ്തംഭിച്ചു. തുടര്‍ന്ന് അവര്‍ കാണികള്‍ക്കു നേരെ കയര്‍ക്കുകയും ചെയ്തു. ശ്രീ കണ്ഠീരവ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗില്‍ ബംഗാ ബീറ്റ്സുമായി നടന്ന മത്സരത്തില്‍ ദല്‍ഹി ടീം പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഗുട്ടയുടെ ആരാധകര്‍ ആഭാസമായ പ്രതികരണങ്ങള്‍ നടത്തിയത്.
ഇതോടെ കോപിഷ്ടയായ ജ്വാല അധികൃതര്‍ക്ക് നേരെ ഉച്ചത്തില്‍ സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
കാണികളില്‍ ചിലര്‍ ജ്വാലയെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് ടീം അധികൃതര്‍ പറയുന്നത്. എന്തായാലും മത്സരം ബാംഗ്ലൂര്‍ 4-1 ദില്ലിയെ പരാജയപ്പെടുത്തി.
സ്ത്രീകളെ ബഹുമാനിക്കാന്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതുണ്ടെന്ന് മത്സരശേഷം ജ്വാല ഗുട്ട പറഞ്ഞു. എല്ലാവരും തിരക്കിലാണ്. ഇതിനിടയില്‍ കുട്ടികളെ സംസ്കാരവും മറ്റുള്ളവരെ ബഹുമാനിക്കാനും പഠിപ്പിക്കാന്‍ മറക്കുന്നു. ഇത് പരിഹരിച്ചാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കുറയുമെന്നും ജ്വാല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: