ന്യൂദല്‍ഹി: ആശങ്കകള്‍ക്ക് വിരാമമിട്ട് ലോക ചാമ്പ്യന്‍ഷിപ്പിന്റെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ ബോക്സിംഗ് താരം വിജേണ്ടര്‍ സിംഗ് പട്യാലയില്‍ തിരിച്ചെത്തി. ഇടക്കാലത്തുണ്ടായ ചെറിയ വിടവ് അവസാനിപ്പിച്ച് അദ്ദേഹം ഇന്ന് മുതല്‍ ടീമിലിടം നേടാനുള്ള പോരാട്ടത്തില്‍ അണിചേരും.
താന്‍ ചെറിയൊരു അവധിയിലായിരുന്നു. തന്നെ പരിശീലിപ്പിക്കുന്നവര്‍ക്കും മുതിര്‍ന്ന കളിക്കാര്‍ക്കും അത് അറിയാം. അവധിയില്‍ പോകുന്നതിന് മുമ്പ് ഉത്തരവാദപ്പെട്ട എല്ലാവരെയും വിവരം ധരിപ്പിച്ചിരുന്നു. ചില വ്യക്തിപരമായ പ്രശ്നങ്ങളില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. ഇപ്പോഴിതാ തിരികെ പട്യാലയിലെത്തിയിരിക്കുന്നു, വിജേണ്ടര്‍ പറഞ്ഞു.
ഈ ഊഹാപോഹങ്ങളും ആശങ്കകളും എങ്ങനെ ആരംഭിച്ചെന്ന് മനസിലാകുന്നില്ല. ഇന്നാരംഭിക്കുന്ന പരിശീലത്തില്‍ തീര്‍ച്ചയായും പങ്കെടുക്കും. മാത്രമല്ല ടീമിലിടം നേടുമെന്നാണ് പ്രതീക്ഷ. 75 കിലോ ഭാരമുള്ള മധ്യനിരക്കാരിലെ മുന്‍ ലോക ഒന്നാം നമ്പര്‍ കൂടിയായ വിജേണ്ടര്‍ അല്പം നര്‍മത്തോടെ പറഞ്ഞു.
മുന്‍ ഒളിമ്പിക് ലോക ചാമ്പ്യന്‍ഷിപ്പുകളിലെ വെങ്കല്‍ മെഡല്‍ ജേതാവ് റിംഗില്‍ മടങ്ങിയെത്തിയ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. ഈവര്‍ഷം ആദ്യം മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ടാണ് വിജേണ്ടറിന് നിര്‍ബന്ധിത അവധിയില്‍ പോകേണ്ടി വന്നത്. ചൊവ്വാഴ്ച വിജേണ്ടറിന് പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയുമോ ഇല്ലയോ എന്ന ആശങ്ക കഴിഞ്ഞ ആഴ്ച അവസാനം വരെ നിലനിന്നിരുന്നു.
കഴിഞ്ഞ ഏതാനും ദിവസത്തെ ഊഹാപോഹങ്ങളെക്കുറിച്ച് തനിക്കറിയാമായിരുന്നെന്നും അല്പകാലത്തെ ഇടവേളയ്ക്കു ശേഷമാണെങ്കിലും തനിക്ക് വീണ്ടും ആവേശം ജനിപ്പിക്കാന്‍ സാധിച്ചെന്നത് നല്ല കാര്യമാണെന്നും വിജേണ്ടര്‍ പറഞ്ഞു.
എന്നാല്‍ എത്ര കിലോ ഭാരമുള്ളവരുടെ കൂട്ടത്തിലാണ് വിജേണ്ടര്‍ മത്സരിക്കുകയെന്ന് തീരുമാനിമായിട്ടില്ല. ഈ അനിശ്ചിതത്വം ഇന്ന് അവസാനിക്കുമെന്നാണ് കരുതുന്നത്. 75 കിലോയാണോ അതോ 81 കിലോക്ക് മുകളില്‍ ഭാരമുള്ളവരുടെ ഗ്രൂപ്പിലാണോ മത്സരിക്കേണ്ടതെന്ന് ഇന്ന് തീരുമാനിക്കും.
താനേതിനും മാനസികമായി തയ്യാറെടുത്തിരിക്കുകയാണ്. എന്നാലിപ്പോഴതേക്കുറിച്ച് ഒന്നും പറയാനില്ല. റിംഗിലെത്തുമ്പോള് അതേക്കുറിച്ച് എല്ലാവര്ക്കുമറിയാനാകുമെന്നും വിജേണ്ടര്‍ വ്യക്തമാക്കി.
ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യാക്കാരന് വിജേണ്ടറാണ്. 2009ല്‍ മിലാനില്‍ നടന്ന മത്സരത്തില്‍ വിജയിച്ചാണ് അദ്ദേഹം വെങ്കലും കരസ്ഥമാക്കിയത്. വരുന്ന ഒക്ടോബര്‍ 11 മുതല്‍ 27 വരെ കസാക്കിസ്ഥാനിലെ അല്‍മാട്ടിയിലാണ് ഇക്കുറി ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: