ദമാസ്കസ്: അമേരിക്കയും ബ്രിട്ടനും കടുത്ത സൈനിക നടപടിക്ക് ഒരുങ്ങുന്നു. കഴിഞ്ഞ ബുധനാഴ്ച്ച അസദിന്റെ സിറിയന്‍ സൈന്യം വിമതര്‍ക്കെതിരെ രാസായുധ പ്രയോഗം നടത്തിയെന്ന ആരോപണമുണ്ടായത്. വിഷവാതകം ശ്വസിച്ച് കിഴക്കന്‍ സുബര്ബിലെ അനേകം സ്ത്രീകളും കുട്ടികളും മരണമടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സൈനിക ഇടപെടലിന് അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ ഒരുങ്ങുന്നത്. ഇതിന്റെ സൂചനയായാണ് കിഴക്കന്‍ മെഡിറ്റേറിയന്‍ കടലില്‍ അമേരിക്ക മിസെയില്‍ വാഹിനി കപ്പല്‍ കഴിഞ്ഞദിവസം വിന്യസിച്ചതും.
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി ചര്‍ച്ച നടത്തി. എന്നാല്‍ മിസെയിലുകള്‍ വര്‍ഷിക്കുന്നതിനായി നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ലെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു. സിറിയയുടെ സമീപമായ കിഴക്കന്‍ മെഡിറ്റേറിയന്‍ കടലില്‍ അമേരിക്ക ഒരു മിസെയില്‍ വാഹിനി കപ്പല്‍ കൂടി വിന്യസിച്ചു. അമേരിക്ക യുദ്ധത്തിനുള്ള കോപ്പുകൂട്ടുന്നതിന്റെ സൂചനയാണിതെന്ന് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുമ്പോള്‍ യുദ്ധം നടത്താന്‍ പോകുന്നു എന്ന പ്രചാരണത്തിനാണ് അമേരിക്ക ഇപ്രകാരം കാണിക്കുന്നതെന്ന് മറ്റൊരു വിഭാഗം വിലയിരുത്തുന്നു.
സിറിയന്‍ സര്‍ക്കാര്‍ വിമതര്‍ക്കെതിരെ രാസായുധം ഉപയോഗിച്ചെന്ന വാര്‍ത്തയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈയാഴ്ച ജോര്‍ദ്ദാനില്‍ ഉന്നതതലയോഗം ചേരാനിരിക്കെയാണ് അമേരിക്ക സൈനിക നടപടിക്ക് തയ്യാറാണെന്ന സൂചന നല്‍കികൊണ്ട് സൈനിക കപ്പല്‍ വിന്യസിച്ചത്. രാസായുധ അക്രമം നടന്നതായി പറയുന്ന സ്ഥലത്ത് പരിശോധന നടത്താന്‍ സിറിയ ഇതുവരെ യുഎന്‍ സംഘത്തിന് അനുമതി നല്‍കിയിട്ടില്ല. യുഎന്‍ നിരായുധീകരണ സമിതി അധ്യക്ഷ ഉള്‍പ്പെടെയുള്ള സംഘമാണ് ഇപ്പോള്‍ സിറിയയിലുള്ളത്. നേരത്ത നടത്തിയതായി പറയുന്ന മുന്ന് രാസായുധ അക്രമണങ്ങളെക്കുറിച്ച് പഠിക്കാനാണ് സമിതി സിറിയയിലുള്ളത്.
സിറിയയില്‍ സമിതിയംഗങ്ങള്‍ ക്യാമ്പ് ചെയ്യവെയാണ് വീണ്ടും രാസായുദ്ധം പ്രയോഗിക്കപ്പെട്ടത്. സിറിയയില്‍ ഇടപെടാന്‍ ബ്രിട്ടനും അമേരിക്കയും സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ റഷ്യയും ചൈനയുമാണ് ഇപ്പോഴും എതിര്‍പ്പുമായി നിലകൊള്ളുന്നത്. വിമതരാണ് പ്രദേശത്ത് രാസായുദ്ധം പ്രയോഗിച്ചതെന്ന സിറിയന്‍ സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും വാദത്തോടാണ് ചൈന, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: