സിംഗപ്പുര്‍: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അണ്ടര്‍ 23 എമേര്‍ജിംഗ് ടീംസ് കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ജേതാക്കള്‍. സിംഗപ്പൂരില്‍ നടന്ന ഫൈനില്‍ പാക്കിസ്ഥാനെ ഒമ്പതു വിക്കറ്റുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന് 47 ഓവറില്‍ 159 റണ്‍സിന് ഓള്ട്ടായി. മറുപടി പറഞ്ഞ ഇന്ത്യ 33.4 ഓവറില്‍ വെറും ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
അര്‍ധസെഞ്ചുറി നേടിയ മന്‍പ്രീത് ജുനേജയുടെയും (51) യോഗേഷ് രാഹുലിന്റെയും (93) തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിലാണ് ഇന്ത്യ വിജയം ഉറപ്പാക്കിയത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 132 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്ക. ഉന്മുക്ത് ചന്ദ് (15) മാത്രമാണ് പുറത്തായത്. ലോകേഷ് രാഹുലാണ് മാന്‍ ഓഫ് ദ് മാച്ച്. മലയാളിയായ സന്ദീപ് വാര്യര്‍ നേരത്തേ ഒരു വിക്കറ്റ് നേടിയിരുന്നു.
107 റണ്‍സെടുക്കുന്നതിനിടെ ഒമ്പതു വിക്കറ്റുകള്‍ നഷ്ടമായ പാക്കിസ്ഥാനെ പത്താം വിക്കറ്റില്‍ ഖാദിറും (33), എഹ്സാന്‍ ആദിലും (20 നോട്ടൗട്ട്) ചേര്‍ന്നു നേടിയ 52 റണ്‍സിന്റെ കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇന്ത്യക്കു വേണ്ടി അപരാജിത് 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: