വാഷിങ്ടണ്‍: വിക്കിലീക്ക്സിന് അമേരിക്കയുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി കൊടുത്തതിന് ഇന്നലെ 35 വര്‍ഷം തടവ് ശിക്ഷ വിധിച്ച സൈനികന് ബ്രാഡ്ലി മാനിംഗ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയോട് മാപ്പപേക്ഷിച്ചേക്കും. മാനിംഗിന്റെ അഭിഭാഷകനാണ് ഈ കാര്യം അറിയിച്ചത്.
ഈ ആഴ്ച തന്നെ അപേക്ഷ സമര്‍പ്പിക്കാനാണ് തീരുമാനം. 12 വര്‍ഷത്തിന് ശേഷം മാത്രമേ പരോളിന് അര്‍ഹതയുണ്ടാകു എന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം മാനിംഗ് മാപ്പപേക്ഷ സമര്‍പ്പിച്ചാല്‍ മറ്റെല്ലാ അപേക്ഷകളും പോലെ പരിഗണിക്കുമെന്നു വൈറ്റ്ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: