ടോക്യോ: ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തില്‍ ചോര്‍ച്ച. 300 ടണ്‍ ഓളം വരുന്ന അതിതീവ്രമായ റേഡിയേഷന് കലര്‍ന്ന ജലം സ്റ്റോറേജ് ടാങ്കില്‍ നിന്നും പുറത്തേക്ക് ചോര്‍ന്നു. 1000 ടണ്‍ ശേഷിയുള്ള സ്റ്റീല്‍ ടാങ്കിന്റെ മൂന്നാമത്തെ അറയിലാണ് ചോര്‍ച്ച കണ്ടെത്തിയതെന്ന് ടോക്യോ ഇലക്ട്രിക്ക് പവര്‍ കമ്പനിയായ ടിയിപിസിഒ വെളിപ്പെടുത്തി.ആണവ റിയാക്റ്റര്‍ ചോര്‍ന്ന വിവരം കണ്ടുപിടിച്ചത് ടിയിപിസിഒയുടെ ജീവനക്കാരനാണ്.
2011 മാര്‍ച്ച് 11 ന് ഉണ്ടായ ഭൂമികുലുക്കത്തിനും സുനാമിക്കും ശേഷം പലതവണയായി ഫുക്കുഷിമയില്‍ ഉണ്ടാകുന്ന ആണവചോര്ച്ചയുടെ തുടര്‍ച്ചയാണ് ഇതെന്നാണ് സൂചന. സുനാമി ആണവനിലയത്തിലെ ശീതികരണ സംവിധാനം തകരാറിലാക്കിയിരുന്നു. ഐഎന്ഇഎസ്സിന്റെ ഏഴാമത്തെ കരിമ്പട്ടികയിലാണ് ഫുക്കുഷിമ ആണവനിലയം.
ടിയിപിസിഒ ചോര്‍ച്ച ഉണ്ടായ സ്ഥലത്തെ റിയാക്റ്റര്‍ ജലം കലര്‍ന്ന മണ്ണ് പരിശോധിച്ചു. ചോര്‍ന്ന ജലം കൂടുതലായി പസഫിക്ക് മഹാസമുദ്രത്തില്‍ കലരാതെ നോക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. നിലവില്‍ ഉണ്ടായ ആണവച്ചോര്‍ച്ച അപകടകരമല്ലെന്നാണ് ടിയിപിസിഒ കമ്പനി വെളിപ്പെടുത്തുന്നത്. ജലം തിളപ്പിക്കുന്ന തരത്തിലുള്ള ആറ് ഘടകങ്ങള്‍ ഉള്ള ഈ റിയാക്ടറിന്റെ ശേഷി 4.7 ജിഗാവാട്ട് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: