കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ചവരെ കണ്ടെത്തുന്നതിനുള്ള പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിള്‍ ഇന്ന് ആരംഭിക്കും. അഞ്ച് ക്യാമ്പുകളിലായി തിരഞ്ഞെടുക്കപ്പെട്ട 6000 പേര്‍ക്കാണ് മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ അറിയിപ്പു നല്‍കിയിട്ടുള്ളത്. ദുരിതബാധിത മേഖലകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ നല്കിയ ലിസ്റ്റിലുള്‍പ്പെട്ട രോഗികളെയാണ് പരിശോധിക്കുന്നത്. ഇന്ന് ഹോളിഫാമിലി എച്ച്എസ്എസ് രാജപുരം, 22ന് ബിഎആര്‍എച്ച്എസ്എസ് ബോവിക്കാനം 23ന് ജിഎച്ച്എസ്എസ് പെര്‍ഡാല , 24ന് ജിഎച്ച്എസ്എസ് ചീമേനി , 25ന് ജിഎച്ച്എസ്എസ് പെരിയ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍. രോഗികളുടെ സൗകര്യാര്‍ത്ഥം പ്രത്യേക കൗണ്ടറുകള്‍ തുറന്നു. ക്യാമ്പിലെത്തുന്നവരുടെ സൗകര്യാര്‍ത്ഥം രജിസ്റ്റര്‍ ചെയ്യുന്നതിന് പതിനൊന്നോളം പ്രത്യേക കൗണ്ടറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. പൂര്‍ണ്ണമായും കിടപ്പിലായവരെ ക്യാമ്പിലെത്തിക്കുന്നതിനായി ഓരോ പഞ്ചായത്തുകളിലും മൂന്ന് ആംബുലന്‍സുകളും മൂന്ന് ജീപ്പുകളും സജ്ജമാക്കിയിട്ടുണ്ട്. ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി അറിയിപ്പ് ലഭിച്ചവര്‍ ഇലക്ഷന് ഐഡണ്റ്റിറ്റി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എന്‍പിആര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ഇവയിലേതെങ്കിലുമൊന്ന് നിര്‍ബന്ധമായും കൊണ്ടു വരണം. അറിയിപ്പ് ലഭിച്ചവര്‍ മാത്രമേ പരിശോധനയ്ക്കായി എത്തേണ്ടതുള്ളൂ. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നായി ന്യൂറോളജി, ജനറല്‍ മെഡിസിന്, പീഡിയാട്രിക്സ്, ഓര്‍ത്തോ, ഫിസിയോ മെഡിസിന് ഉള്‍പ്പെടെ പതിനൊന്ന് വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമാണ് രോഗികളെ പരിശോധിക്കുന്നത്. അഞ്ച് ക്യാമ്പുകളിലും ഈ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും ഒരു ക്യാമ്പില്‍ ൧൫൦൦ ഓളം ആളുകളെ വിദഗ്ദ്ധ സംഘം പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: