പുനലൂര്‍: ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയ്‌ക്ക് മുന്നോടിയായി ഇന്ന് നഗരത്തില്‍ പതാകദിനമായി ആചരിക്കും. തുടര്‍ന്ന് ഗോപൂജ, ചിത്രരചനാ മത്സരങ്ങളും അരങ്ങേറും.
നഗരത്തില്‍ രാവിലെ 7ന് സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഡോ.കെ. ബൈജു പതാക ഉയര്‍ത്തും. 8.30ന് നെല്ലിപ്പള്ളി കൈപ്പുഴ ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഗോപൂജ. ഉച്ചയ്‌ക്ക് 2ന് കാര്‍മുകില്‍വര്‍ണം എന്ന പേരില്‍ 10 മുതല്‍ 20 വരെ പ്രായമുള്ളവര്‍ക്കായി ചിത്രരചനാ മത്സരം നടക്കും.
പുനലൂര്‍ സ്വയംവരഹാളില്‍ നടക്കുന്ന ചിത്രരചനാ മത്സരം സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് ജേതാവ് സുരേഷ് സൂര്യശ്രീ ഉദ്ഘാടനം ചെയ്യും. പ്രൊഫ.പി. കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിക്കും. മുന്‍ നഗരസഭാ ചെയര്‍മാന്‍ എം.എ. രാജഗോപാല്‍ മുഖ്യാതിഥിയാകും.
പുനലൂര്‍ നഗരത്തില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തി മഹാശോഭായാത്രക്കായുള്ള സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികള്‍: രവീന്ദ്രക്കുറുപ്പ്, ഡോ.ആര്‍.രാജാമണി (രക്ഷാധികാരിമാര്‍), ഡോ.വി.കെ. ബൈജു (അദ്ധ്യക്ഷന്‍), വിജയകുമാരി ടീച്ചര്‍(ഉപാധ്യക്ഷ), വിഷ്ണു മുരളീധരന്‍ (ആഘോഷ പ്രമുഖ്), അജിപ്രസാദ് (ഖജാന്‍ജി), ദീപു രണിക്കാവ്, തുളസീധരന്‍, ഹരീഷ്, ദിനേശ്, പ്രിന്‍പ്രസാദ്, പ്രദീപ്, അനില്‍ എന്നിവര്‍ കണ്‍വീനര്‍മാരായുള്ള 101 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: