ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ട് പാക്കിസ്ഥാന് ഇന്ത്യന്‍ സൈന്യത്തിനു നേരെ നടത്തുന്ന ആക്രമണങ്ങള്‍ തുടരുന്നു. പൂഞ്ച് മേഖലയിലെ ഹമീര്‍പൂരിലാണ് പാക്കിസ്ഥാന് വെടിവെപ്പ് നടത്തിയത്.
കൂടാതെ ബാലക്കോട്ടിലേയും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതായാണ് അറിയുന്നത്. ഈ വര്‍ഷം ഇത് 72ാം തവണയും 24 മണിക്കൂറിനിടെ രണ്ടാം തവണയുമാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ മാത്രം പാകിസ്ഥാന് 20 തവണ കരാര്‍ ലംഘനം നടത്തി. ഈ മാസം ആദ്യം കാശ്മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാന് നടത്തിയ ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
സ്വാതന്ത്ര്യദിനത്തിലും പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: