ന്യുദല്‍ഹി:അമേരിക്കയില്‍ 67-ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിന പരേഡിന് സാമൂഹ്യ പ്രവര്‍ത്തകനായ അണ്ണാഹസാരയും ബോളിവുഡ് താരം വിദ്യാബാലനും നേതൃത്ത്വം നല്കി. ഇത് 33-ാം തവണയാണ് തുടര്‍ച്ചയായി അമേരിക്കയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.
അമേരിക്കയിലെ മാഡിസണ്‍ അവന്യൂവില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ 40പതിലേറെ അലങ്കരിച്ച ഫ്ലോട്ടുകള്‍ അണിനിരന്നു. ബാന്‍ഡ് മേളങ്ങളും ദോളുകളും മുഴക്കി നിരവധി ജനങ്ങള്‍ പരേഡില്‍ പങ്കെടുത്തു.മന്‍ഹട്ടനില്‍ പരേഡ് ഗ്രൗണ്ടില്‍ ഇന്ത്യയുടെ സംസ്കാരത്തെ വരച്ചുകാട്ടുന്ന തരത്തിലുളള പ്രദര്‍ശനങ്ങളും ഒരുക്കിയിരുന്നു.
ദേശീയ പതാകയേന്തിയാണ് വിദ്യാബാലന് പരേഡ് നയിച്ചത്.അണ്ണാഹസാരെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു.രാഷ്ട്രീയ സാമുഹ്യ പ്രവര്‍ത്തകര്‍, സിനിമാ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.ഫെഡറേഷന് ഓഫ് ഇന്ത്യന്‍ അസോസിയേഷനാണ് പരേഡ് സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: