ന്യൂദല്‍ഹി: ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഗ്രാമീണ ജനസംഖ്യയിലെ 75 ശതമാനം പേര്‍ക്കും നഗരങ്ങളിലെ ജനസംഖ്യയില്‍ 50 ശതമാനം പേര്‍ക്കും ആളൊന്നിന് പ്രതിമാസം അഞ്ച് കിലോ വീതം സബ്സിഡിയോടു കൂടിയ ഭക്ഷ്യധാന്യം ലഭിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ ഉപഭോക്ത്യകാര്യ പൊതുവിതരണ വകുപ്പ് മന്ത്രി കെ.വി തോമസ് രാജ്യസഭയില്‍ അറിയിച്ചു.അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം നിലവില്‍ ഭക്ഷ്യധാന്യം ലഭിക്കുന്നവര്‍ക്ക് വീടൊന്നിന് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം തുടര്‍ന്നും ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാനതലത്തിലെ പദ്ധതി വ്യാപന ശതമാനം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കും.
ദേശീയ സാംപിള്‍ സര്‍വേ ഓഫീസ് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ ആസൂത്രണ കമ്മിഷന് കേരളത്തിലെ ഗ്രാമങ്ങളില്‍ 52.63 ശതമാനവും നഗരങ്ങളില്‍ 39.50 ശതമാനവുമാണ് പദ്ധതിയുടെ വ്യാപനതോത് കണക്കാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: