ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയപ്പാര്‍ട്ടികളും നേതാക്കളും മാധ്യമങ്ങള്‍ക്ക് പണംകൊടുത്ത് വാര്‍ത്തകള്‍ നല്‍കുന്നത് നിയന്ത്രിക്കാന്‍ ഇലക്ഷന് കമ്മീഷന് കര്‍ശന നടപടികളെടുക്കുന്നു. ഇതിനായി ജില്ലാതലങ്ങളില്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കും. സമിതിയിലെ അംഗങ്ങളെ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ നിര്‍ദ്ദേശിക്കും.
പ്രതിച്ഛായ കൂട്ടാന്‍ മാധ്യമങ്ങള്‍ക്ക് പണം നല്കി വാര്‍ത്തയും ഫോട്ടോയും പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെയും നേതാക്കളെയും പിടികൂടാനാണ് ഇലക്ഷന് കമ്മീഷന്റെ നീക്കം.
വാര്‍ത്തകള്‍ സമിതിയുടെ ശ്രദ്ധയില്‍ പെട്ടാല്‍ രാഷ്ട്രീയ പാര്‍ട്ടിയെയും നേതാക്കളെയും കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരായ പരാതി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയിലും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലും അറിയിക്കും.
ഇത്തരം വാര്‍ത്തകള്‍ ആവര്‍ത്തിച്ചാല്‍ മാധ്യമ സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു മീഡിയ സെല്‍ ഉണ്ടാകും. എന്നാല്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ സമിതിയുടെ കീഴിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: