കൊല്ലം: ജില്ലയില്‍ കാലവര്‍ഷക്കെടുതി മൂലം തകര്‍ന്ന പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 36 കോടി രൂപ അനുവദിച്ചതായി മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഇതിനുപുറമേ ആവശ്യമായിവരുന്ന തുക കൂടി അനുവദിക്കും. ഗസ്റ്റ് ഹൗസില്‍ നടന്ന റോഡുകളുടെ പുനരുദ്ധാരണം സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒക്ടോബര്‍ മാസം മുതല്‍ റോഡുകളുടെ നിര്‍മാണ കരാറിന്റെ ഭാഗമായി പെര്‍ഫോമന്‍സ് ഗ്യാരന്റികൂടി ഉള്‍പ്പെടുത്തും. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വര്‍ഷം വരെയാണ് റോഡിന്റെ ഗ്യാരന്റി കരാറുകാരന്‍ നല്‍കേണ്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മിച്ച റോഡുകളുടെ തകര്‍ച്ച സംബന്ധിച്ച് അന്വേഷണം നടത്തും. അപാകതകള്‍ ബോധ്യപ്പെട്ടാല്‍ കരാറുകാര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ഇത്തരത്തില്‍ തകര്‍ന്ന റോഡുകള്‍ കരാര്‍കാര്‍ തന്നെ പുനര്‍നിര്‍മിക്കണം. അല്ലാത്തപക്ഷം ബന്ധപ്പെട്ട കരാറുകാരെ കരിമ്പട്ടികയില്‍പ്പെടുത്തും. മൂന്നാഴ്ചക്കകം റോഡിലെ കുഴികള്‍ മുഴുവന്‍ അടച്ച് ഗതാഗതയോഗ്യമാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മഴ പൂര്‍ണമായും മാറിയതിന് ശേഷം ഓവര്‍ലേയിംഗ് വര്‍ക്കുകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. പണികളുടെ പുരോഗതി വിലയിരുന്നതിന് പി ഡ ബ്ല്യൂ ഡി ഉദ്യോഗസ്ഥരുടെ യോഗം എല്ലാ ആഴ്ചയും കളക്ടര്‍ നേരിട്ട് വിളിച്ചു ചേര്‍ക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എം എല്‍ എമാരുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേരണമെന്നും മന്ത്രി നിര്‍ദേശിച്ചു. കൊല്ലം ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കാന്‍ മന്ത്രിയുടെ പ്രത്യേക ശ്രദ്ധവേണമെന്ന് എന്‍.പീതാംബരക്കുറുപ്പ് എം പി പറഞ്ഞു. പുനലൂരിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് കെ രാജു എം എല്‍ എ ആവശ്യപ്പെട്ടു. റോഡുകളില്‍ ഊറ്റുള്ള ?ാഗങ്ങളില്‍ കോണ്‍ക്രീറ്റ് ഇന്റര്‍ലോക്കിംഗ് സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് മുല്ലക്കര രത്നാകരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പുത്തൂര്‍ ചീരങ്കാവ് റോഡുകളുടെ പുനരുദ്ധാരണത്തിന് അടിയന്തര നടപടിയുണ്ടാവണമെന്ന് ഐഷാപോറ്റി എം എല്‍എ ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍, എംപി, എംഎല്‍എമാരുടെ പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: