അഞ്ചല്‍: കൃഷിയും ചേറ്റുമണമുള്ള കര്‍ഷകനേയും തേടിയിറങ്ങുന്ന നിസാം അമ്മാസിന് ഫോട്ടോഗ്രാഫി ജിവനോപാധിയാണെങ്കിലും കൃഷിയും കര്‍ഷകനും ജീവിതത്തിന്റെ തന്നെ ഭാഗമാണ്.
കുട്ടിക്കാലം മുതല്ക്കേ കൃഷിയോടുള്ള സ്നേഹം പരിസ്ഥിതി ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ദേശീയ ശ്രദ്ധയിലേക്ക് അദ്ദേഹത്തെ വളര്‍ത്തി. മണ്മറഞ്ഞ കാര്‍ഷികരീതികളും കൃഷിയിടങ്ങളും അപൂര്‍വ കര്‍ഷകരെയും ഫ്രെയിമുകള്ക്കുള്ളിലാക്കിയ നിസാമിനെത്തേടി കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ 2013 ലെ പരിസ്ഥിതി ഫോട്ടോഗ്രാഫിക്കുള്ള അവാര്‍ഡുമെത്തി. നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തി പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നശിപ്പിക്കുന്നതിലും കൃഷിഭൂമി നശിപ്പിച്ച് ഫ്ലാറ്റുകളും വിമാനത്താവളങ്ങളും പണിയുന്നതിനുമെതിരെ പരിസ്ഥിതി ബോധം വളര്‍ത്തുന്ന നിസാം അമ്മാസിന്റെ ഫോട്ടോപ്രദര്‍ശനം അടുത്തിടെ തിരുവനന്തപുരത്ത് നടന്നിരുന്നു. ജൈവകൃഷിയും ഗ്രാമീണസംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇദ്ദേഹം നടത്തുന്ന ഫോട്ടോ എക്സിബിഷനുകള്‍ ശ്രദ്ധേയമാണ്. സാം ഉമ്മന്‍ പുരസ്കാരം, ലോക പരിസ്ഥിതിദിന അവാര്‍ഡ് (2013), കേരളാ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ്, ഫോട്ടോ വൈഡ് മാഗസിന് അവാര്‍ഡ് (2010), ദി പ്രിമിയര്‍ ഫോട്ടോഗ്രാഫി അവാര്‍ഡ്, 2010 ലെ ലോസ പരിസ്ഥിതി ദിന അവാര്‍ഡ്, മാലിന്യ വിമുക്ത കേരളം സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ്, സംസ്ഥാന കാര്‍ഷിക ഫോട്ടോഗ്രാഫി അവാര്‍ഡ്. ട്രസ്റ്റ് ഓഫ് മഹാത്മാഗാന്ധി അവാര്‍ഡ് (2007), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ക്ലബ്ബ് അവാര്‍ഡ് എന്നിവയടക്കം നിരവധി പുരസ്കാരങ്ങള്‍ നിസാം നേടിയിട്ടുണ്ട്. കാര്‍ഷികസംസ്കാരം വെറും കര്‍ഷക ദിനാചരണത്തിലൊതുങ്ങുന്ന ഇക്കാലത്ത് കൃഷിയെ സ്നേഹിക്കുന്നവര്‍ക്ക് കൂട്ടാവുകയാണ് ഈ കലാകാരന്. ഇടമുളയ്ക്കല്‍ കരമേല്‍ വീട്ടില്‍ ഭാര്യ അനീഷയ്ക്കും മക്കളായ മുഹമ്മദ് യാസിന്, സാബ്രി എന്നിവര്ക്കൊപ്പാമാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: