ബോവിക്കാനം: ദൃശ്യമാധ്യമങ്ങളുടെ അമിത സ്വാധീനം പുതുതലമുറയെ വഴിതെറ്റിക്കുകയാണെന്ന് മഹിളാഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷടീച്ചര്‍ പറഞ്ഞു. മുളിയാര്‍ ബാലഗോകുലത്തിണ്റ്റെ ആഭിമുഖ്യത്തില്‍ ബോവിക്കാനം ശ്രീഹരി ഓഡിറ്റോറിയത്തില്‍ നടന്ന മാതൃഭഗിനി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സാംസ്കാരിക പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന തലമുറയെ സൃഷ്ടിക്കാന്‍ ബാലഗോകുലത്തിണ്റ്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു. സാംസ്കാരിക ബോധമുള്ള സമൂഹത്തെ സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനവുമായി ബാലഗോകുലം മുന്നോട്ട് പോകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി അംഗം സുകുമാരന്‍ പെരിയച്ചൂറ്‍ പറഞ്ഞു. കെ.പി.ബാലചന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു. നാരായണി ടീച്ചര്‍, ജയലക്ഷ്മിഭട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രാജന് മുളിയാര്‍ സ്വാഗതവും ശശിധരന് മുണ്ടക്കൈ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: