ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ വിജയം. നിലവില്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് സ്വാന്‍സിയ സിറ്റിയെ കെട്ടുകെട്ടിച്ചത്. മറ്റു മത്സരങ്ങളില്‍ ലിവര്‍പൂള്‍, ഫുള്‍ഹാം ടീമുകള്‍ വിജയം കണ്ടു. ആസ്റ്റണ്‍ വില്ല പ്രമുഖരായ ആഴ്സണലിനെ അട്ടിമറിച്ചു.
ഫെര്ഗൂസന് ശേഷം പരിശീലകനായെത്തിയ ഡേവിഡ് മോയെസിന്് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയം തിളക്കമാര്‍ന്ന തുടക്കമായി. റോബിന് വാന്‍പേഴ്സിയും ഡാനിയല്‍ ബെക്കുമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ഇരട്ട ഗോളുകള്‍ നേടിയത്. 34ാം മിനിട്ടില്‍ വാന്‍ പേഴ്സിയാണ് ആദ്യം സ്വാന്‍സിയയുടെ വല കുലുക്കിയത്. സ്വാന്‍സിയക്ക് വേണ്ടി കളിയുടെ 82ാം മിനിട്ടില്‍ വില്‍ഫ്രഡ് ആശ്വാസ ഗോള്‍ നേടി.
സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ഡാനിയേല്‍ സ്റ്റുറിഡ്ജ് നേടിയ ഗോളാണ് ലിവര്‍പൂളിന് വിജയമൊരുക്കിയത്. സീസണിലെ ആദ്യഗോള്‍ നേടിയ താരമെന്ന ബഹുമതിയും സ്റ്റുറിഡ്ജിനാണ്. 88ാം മിനിറ്റില്‍ സ്റ്റോക്ക് സിറ്റിക്ക് ലഭിച്ച പെനാല്‍ട്ടി രക്ഷപ്പെടുത്തിയ ലിവര്‍പൂളിന്റെ ഗോളി സിമോണ്‍ മിഗ്നാലെറ്റും ചെമ്പടയുടെ ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.
37ാം മിനിറ്റിലാണ് ലിവര്‍പൂളിന്റെ വിജയഗോള്‍ പിറന്നത്. ലോഗോ അസ്പാസിന്റെ പാസില്‍ ഡാനിയേല്‍ സ്റ്റുറിഡ്ജ് തൊടുത്ത ഇടങ്കാലന്‍ ഷോട്ട് സ്റ്റോക്ക് സിറ്റിയുടെ ഗോളി അസ്മിര്‍ ബെഗോവിച്ചിനെ കാഴ്ചക്കാരനാക്കി പോസ്റ്റിന്റെ വലതുമൂലയില്‍ തുളച്ചുകയറി. സുവാരസില്ലാതെയാണ് ലിവര്‍പൂള്‍ കളത്തിലിറങ്ങിയത്. കഴിഞ്ഞ സീസണില്‍ മത്സരത്തിനിടെ ചെല്‍സിയുടെ ബ്രാനിസ്ലാവ് ഇവാനോവിച്ചിനെ കടിച്ചു പരിക്കേല്പിച്ചതിന് 10 മത്സരങ്ങളില്‍ സുവാരസിന് വിലക്കുണ്ട്.
ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ ആഴ്സനല്‍ തോല്‍വി രുചിച്ചു. ആസ്റ്റണ്‍വില്ലയാണ് 31ന് ആഴ്സണലിനെ അട്ടിമറിച്ചത്. കളിയുടെ ആറാം മിനിറ്റില്‍ ഒളിവര്‍ ജിറൂഡിന്റെ ഗോളില്‍ ആഴ്സനല്‍ മുന്നിലെത്തി. എന്നാല്‍ ബെല്‍ജിയം താരം ക്രിസ്റ്റിയന്‍ ബെന്റേക്ക് ഇരട്ടഗോളുകളിലൂടെ ആഴ്സണലിനെ ഞെട്ടിച്ചു. അഞ്ച് മിനിറ്റ് ശേഷിക്കെ സ്പാനിഷ്താരം അന്റോണിയോ ലൂണയ നേടിയ ഗോളിലൂടെ ആസ്റ്റണ്‍വില്ല വിജയം അരക്കെട്ടുറപ്പിച്ചു.
മറ്റ് മത്സരങ്ങളില്‍ ഫുള്‍ഹാം സണ്ടര്ലന്ഡിനേയും (10), സതാംപ്ടണ് വെസ്റ്റ്ബ്രോംവിച്ചിനേയും (10), വെസ്റ്റ്ഹാം കാര്ഡിഫിനേയും(20) തോല്‍പ്പിച്ചു. എവര്ട്ടണ് നോര്വിച്ച്സിറ്റി മത്സരം 22ന് സമനിലയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: