സിന്‍സിനാറ്റി: സിന്‍സിനാറ്റി ഓപ്പണിന്റെ ആദ്യറൗണ്ടില്‍ മരിയ ഷറപ്പോവയ്ക്ക് തോല്‍വി. ജിമ്മി കോണേഴ്സിനെ കോച്ചായി നിയമിച്ചശേഷം ഷറപ്പോവ ഇറങ്ങിയ ആദ്യമത്സരമായിരുന്നു ഇത്. അമേരിക്കന്‍ താരം സ്ലോവന് സ്റ്റീഫന്‍സാണ് ലോക മൂന്നാം നമ്പര്‍ താരത്തിനെ അട്ടിമറിച്ചത്.
സ്കോര്‍: 2-6, 7-6(5), 6-3. ആദ്യസെറ്റ് നേടിയ ഷറപ്പോവയ്ക്ക് ഈ മികവ് പിന്നീടുള്ള സെറ്റുകളില്‍ ആവര്‍ത്തിക്കാനായില്ല. രണ്ടാംസെറ്റില്‍ ഉജ്ജ്വല പോരാട്ടം കാഴ്ചവെച്ചെങ്കിലും സ്റ്റീഫന്‍സിന്റെ തിരിച്ചുവരവിനെ ചെറുക്കാന്‍ ഷറപ്പോവയ്ക്ക് സാധിച്ചില്ല.
നിര്‍ണായകമായ മൂന്നാം സെറ്റില്‍ മാനസികമായി മുന്‍തൂക്കം നേടിയ അമേരിക്കന്‍ താരം ഷറപ്പോവയ്ക്ക് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു. വിംബിള്‍ഡണിന്റെ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടിതിനുശേഷം റഷ്യന്‍താരം കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയ മത്സരം കൂടിയായിരുന്നു ഇത്.
പരിക്കേറ്റ ഷറപ്പോവ കളിക്കളത്തില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. മത്സരത്തില്‍ 62 പിഴവുകളാണ് ഷറപ്പോവയ്ക്ക് സംഭവിച്ചത്. കോച്ചെന്ന നിലയില്‍ കോണേഴ്സിനും ഈ മത്സരം വളരെ പ്രധാനപ്പെട്ടതായിരുന്നു.
ഷറപ്പോവയുടെ ആദ്യസെറ്റിലെ പ്രകടനം മികച്ചതായിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. യുഎസ് ഓപ്പണ്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ സിന്‍സിനാറ്റിയിലെ ടൂര്‍ണമെന്റിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്. മികച്ച വാം അപ് ടൂര്‍ണമെന്റായാണ് ഇതിനെ താരങ്ങള്‍ കാണുന്നത്.
മറ്റൊരു മത്സരത്തില്‍ ബലാറസ് താരം വിക്ടോറിയ അസാരങ്ക മുന്നേറി. അമേരിക്കയുടെ വാനിയ കിംഗിനെ പരാജയപ്പെടുത്തിയാണ് അസാരങ്ക കുതിപ്പ് തുടങ്ങിയത്. സ്കോര്‍: 6-1, 7-6 (8-6). പുരുഷവിഭാഗത്തില്‍ റോജര്‍ ഫെഡറര്‍ വിജയത്തോടെ തുടങ്ങി.
ജര്‍മ്മനിയുടെ ഫിലിപ്പ് കോള്സ്രീബറിനെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ മുന്നേറിയത്. സ്കോര്‍: 6-3, 7-6(7). മിലോസ് റോണിക് 3-6, 6-4, 6-3 എന്ന സ്കോറിന് ജാക്ക് സോക്കിനെ പരാജയപ്പെടുത്തി മുന്നേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: