ന്യൂദല്‍ഹി : കിഷ്ത്വാറിലെ നിരോധനാജ്ഞ ആറാം ദിവസത്തിലേക്ക് കടന്നു. മറ്റ് ഏഴ് ജില്ലകളില്‍ നാലാം ദിനത്തിലും നിരോധനാജ്ഞ തുടരുകയാണ്. ഇതിനിടെയാണ് കലാപത്തില്‍ പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാന് ജമ്മുകാശ്മീര്‍ സര്‍ക്കാരിനോട് സുപ്രീം കോടതി ഉത്തരവിട്ടത്.
കലാപത്തെക്കുറിച്ച് സത്യവാങ്ങ്മൂലം നല്‍കാനും സുപ്രീം കോടതി ജമ്മുകാശ്മീര്‍ ചീഫ് സെക്രട്ടറിയോട് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ജനകീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ജമ്മു സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെങ്കിലും അന്വേഷണസംഘത്തിന് നേതൃത്വം നല്കാന് ഇനിയും ഒരുവിരമിച്ച ജഡ്ജിയെ ലഭിച്ചിട്ടില്ല.
അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്ന ശേഷം നഷ്ടപരിഹാരത്തെക്കുറിച്ച് തീരുമാനിക്കാം എന്ന ജമ്മുകാശ്മീരിന്റെ വാദം സുപ്രീം കോടതി തളളി. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച്ലക്ഷം രൂപ നല്‍കണമെന്നും കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: