ശ്രീനഗര്‍: ജമ്മു-കാശ്മീരിലെ കുപ്വാര മേഖലയില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. ലഷ്കര്‍ ഇ തോയ്ബ ഭീകരരാണ് നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. സൈന്യം നടത്തിയ വെടിവയ്പ്പില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.
നിയന്ത്രണ രേഖയില്‍ അതിക്രമിച്ചു കടന്ന് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം നിയന്ത്രണ രേഖയിലൂടനീളം ഇന്ത്യന്‍ പട്ടാളം അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഇതിന്റെ ഭാഗമായി നിരീക്ഷണം നടത്തവേയാണ് സംശയകരമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.
കഴിഞ്ഞ ദിവസം രാംഗഡ് മേഖലയില്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരേ പാക് സേന വെടിവച്ചിരുന്നു. അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റിനെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: