ഇസ്ലാമാബാദ്: വെടിവയ്പ്പ് കരാര്‍ ലംഘിച്ച് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാക്കിസ്ഥാന് സേന തുടരെ ആക്രമണങ്ങള്‍ അഴിച്ചു വിടുമ്പോഴും പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്ന പ്രത്യാശയോടെ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്.
ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള എല്ലാ പ്രശ്നങ്ങളും സമാധാന പൂര്‍ണമായ അന്തരീക്ഷത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാവുമെന്നും രണ്ടു രാജ്യങ്ങളും നല്ല സുഹൃത്തുക്കളാകണമെന്നും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഒരു പാക് ടിവി ചാനലിനോട് ഷെരീഫ് പറഞ്ഞു.
ഷരീഫിന്റെ പ്രസ്താവനയെ ഇന്ത്യന്‍ വിദേശ കാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: