ന്യൂദല്‍ഹി: പ്രവര്‍ത്തന സ്വാതന്ത്ര്യം ആവശ്യപ്പെട്ട് സതിബിഐ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സ്വാതന്ത്ര്യം നല്‍കുന്നതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച കേന്ദ്രസര്‍ക്കാരിനെതിരാണ് സത്യവാങ്മൂലം.
സിബിഐക്ക് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കുന്നതിനായി മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്ത സാഹചര്യത്തിലാണ് ആവശ്യം സിബിഐ ആവര്‍ത്തിച്ചത്. സിബിഐ ഡയറക്ടര്‍ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തില്‍ പുതിയ ഡയറക്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടും അഭിപ്രായം തേടണം.
ഡയറക്ടറുടെ കാലാവധി സര്‍ക്കാര്‍ നിശ്ചയിച്ച രണ്ടു വര്‍ഷത്തില്‍ നിന്നും മൂന്ന് വര്‍ഷമാക്കണം. കാലാവധി കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമം സിബിഐയുടെ പ്രവര്‍ത്തന സ്വാതന്ത്യത്തെ ഹനിക്കുന്നതാണ്.
സിബിഐ ഡയറക്ടറെ നിയമിക്കുന്നതിനുള്ള കൊളേജിയത്തിന്റെ അംഗീകാരമില്ലാതെ ഡയറക്ടറെ നീക്കം ചെയ്യുന്നത് ശരിയല്ല. എഎസ്പി, ഡിവൈഎസ്പി, എസ്പി റാങ്കുകളിലുള്ള ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ഡയറക്ടര്‍ക്ക് അധികാരം നല്‍കണം. ആഭ്യന്തര മന്ത്രാലയവും യുപിഎസ്സിയും ചേര്‍ന്ന് നിയമനം നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: