ബാലസോര്‍: ഇന്ത്യയുടെ ആണവശേഷിയുളള ഭൂതല-ഭൂതല മിസെയില്‍ പൃഥ്വി രണ്ട് വിജയകരമായി പരീക്ഷിച്ചു. 350കിലോമീറ്റര്‍ പ്രഹരപരിധിയാണ് മിസെയിലിനുള്ളത്. ഒഡീഷയിലെ ചാന്ദിപൂരിലെ വിക്ഷേപണ കേന്ദ്രത്തില്‍ ഇന്നലെ രാവിലെ 9.15 നാണ് വിജയകരമായ പരീക്ഷണം നടന്നത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് ഓര്ഗനൈസേഷന് ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തന ഫലമാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക്ക് മിസെയില്‍ പൃഥ്വി രണ്ട്. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസെയില്‍ ഡവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസെയില്‍ പൃഥ്വി ഒന്നിന് 500 കിലോ മുതല്‍ 1000കിലോവരെ യുദ്ധ സാമഗ്രികള്‍ വഹിക്കാനുള്ള കഴിവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: