കൊച്ചി: ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാന് സൈന്യം നടത്തിയ അക്രമത്തെക്കുറിച്ചുള്ള പ്രസ്താവനയിലെ മലക്കം മറിച്ചിലിനെ സംബന്ധിച്ച് മറുപടിയില്ലാതെ പ്രതിരോധമന്ത്രി എ.കെ.ആന്റണി.
കൊച്ചി കപ്പല്‍ശാലയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇതു സംബന്ധിച്ചുയര്‍ന്ന ചോദ്യങ്ങളില്‍ നിന്നെല്ലാം ആന്റണി ഒഴിഞ്ഞുമാറിയത്. പാര്‍ലമെന്റില്‍ ആദ്യം നടത്തിയ പ്രസ്താവന പിറ്റേദിവസം തിരുത്തിയ ആന്റണി വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച കാര്യങ്ങളെല്ലാം പാര്‍ലമെന്റില്‍ തന്നെയാണ് പറയേണ്ടതെന്ന നിലപാടിലായിരുന്നു ആന്റണി.
രാഷ്ട്രീയപരമായ ചോദ്യങ്ങള്‍ക്കും മറുപടി പറയാനാകില്ല. വിക്രാന്തിനെക്കുറിച്ചു മാത്രം ചോദിക്കാനാണ് ആന്റണി ആവശ്യപ്പെട്ടത്. മാധ്യമപ്രവര്‍ത്തകര്‍ തുടരെ ചോദ്യങ്ങളുന്നയിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. വിക്രാന്ത് 2016ല്‍ പരീക്ഷണ യാത്ര നടത്തും. 2018ല്‍ നേവിയുടെ ഭാഗമാകുമെന്നും ആന്റണി വ്യക്തമാക്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: