ന്യൂദല്‍ഹി: എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് സമരം നേരിടാന്‍ കേന്ദ്ര സേനയെ വിന്യസിച്ചതിനെതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം. ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവെച്ചു. ഇടത് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്തി.
കേരളത്തില്‍ അടിന്തരാവസ്ഥയ്ക്ക് സമാനമായ സ്ഥിതിയാണുള്ളതെന്ന് ആരോപിച്ച ഇടതു എംപിമാര്‍ പ്രശ്നം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയായിരുന്നു. ഇടതു എംപിമാര്‍ വിഷയം ഉന്നയിച്ചാല്‍ പിന്തുണയ്ക്കുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.
ഇടത് എംപിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണ്ണ നടത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: