ഭോപ്പാല്‍: മധ്യപ്രദേശില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 58 കടുവകള്‍ ചത്തതായി റിപ്പോര്‍ട്ട്. വേട്ടയാടപ്പെട്ടും മനുഷ്യരുടെ മറ്റ് ക്രൂരതകള്ക്കിരയായും വയസ്സായുമാണ് കടുവകളുടെ മരണം. 2009 ല്‍ മാത്രം 18 കടുവകളും 2010ല്‍ 12 ഉം 2011ല്‍ ഒമ്പതും ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെ ആറും കടുവകളാണ് കൊല്ലപ്പെട്ടത്. വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണത്തിലാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. വേട്ടക്കാരുടെ കെണിയില്പ്പെട്ടുള്ള മുറിവുകളാലും പൊട്ടിവീണ വൈദ്യുതലൈനില്‍ നിന്ന് ഷോക്കേറ്റും വിഷാംശം ഉള്ളില്‍ ചെന്നും കടുവകള്‍ മരിക്കുന്നുണ്ടെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. 58 കടുവകളില്‍ നാല്പ്പത്തിയൊമ്പതും മനുഷ്യന്റെ ക്രൂരതക്ക് ഇരകളായവരാണ്. കടുവകളെ വംശനാശത്തില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള ക്രൂരതകള്‍ അരങ്ങേറുന്നത്. 2010 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് മൊത്തം കടുവകളും എണ്ണം 1,706 മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: