കൊച്ചി: ഇന്‍സ്റ്റിട്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ കാമ്പസ് പ്ലേയ്സ്മെന്റ് പ്രോഗ്രാം ആഗസ്റ്റ് 13,14 തീയതികളില്‍ കൊച്ചിയില്‍ നടക്കും. അടുത്തിടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി പൂര്‍ത്തിയാക്കിയ 5000?-ത്തോളം പേര് കാമ്പസ് പ്ലേയ്സ്മെന്റ് പ്രോഗ്രാമില്‍ പങ്കെടുക്കും. ഫെഡറല്‍ ബാങ്ക്, എസിഎസ് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സെറോക്സ് കമ്പനി തുടങ്ങി ഇന്ത്യന്‍ വ്യവസായ രംഗത്തെ ചില പ്രമുഖ സ്ഥാപനങ്ങള്‍ പ്ലേയ്സ്മെന്റ് പ്രോഗ്രാമില്‍ പങ്കാളിത്തം ഉറപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു.
അക്കൗണ്ടന്‍സി മേഖലയിലെ അതിസമര്‍ത്ഥരായ പ്രതി?കളെ കണ്ടെത്താന്‍ ഇന്ത്യയിലെ മുന്‍നിര കമ്പനികള്‍ക്ക് ഇതൊരു അപൂര്‍വ അവസരം ആണെന്ന് പ്ലേയ്സ്മെന്റ് ഡ്രൈവ് കൊച്ചി ചീഫ് കോ-ഓര്‍ഡിനേറ്ററും ഐസിഎഐ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗവുമായ ബാബു ഏബ്രഹാം കള്ളിവയലില്‍ പറഞ്ഞു. വളര്‍ന്നു വരുന്ന യുവ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സിനെ സംബന്ധിച്ചിടത്തോളം കാമ്പസ് പ്ലേയ്സ്മെന്റ് പ്രോഗ്രാം, അവരുടെ കരിയറിലെ തന്നെ ഒരുകുതിച്ചു ചാട്ടമായിരിക്കും.
വന്‍കിട കോര്‍പ്പറേറ്റുകളുടെ ഫിനാന്‍സ് മാനേജ്മെന്റിനുള്ള അവസരമാണ് കരിയറിന്റെ തുടക്കത്തില്‍ തന്നെ അവര്‍ക്ക് ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മാന്ദ്യം നിലനില്‍ക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ നഷ്ടം കുറക്കുന്നതിലും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ട നടപടികള്‍ ആവിഷ്ക്കരിക്കുന്നതിനും യുവ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്മാര്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ സതേണ്‍ റീജണല്‍ കൗണ്‍സില്‍ അംഗം വി.എസ് ജോസ്, എസ്ഐആര്‍സി എറണാകുളം ശാഖാ ചെയര്മാന് മാത്യു ജോസഫ് എന്നിവരും പങ്കെടുത്തു.
ഐസിഎഐ, അതിന്റെ കമ്മിറ്റി ഫോര്മെമ്പേഴ്സ് ഇന്‍ ഇന്‍ഡസ്ട്രി (സിഎംഐഐ) വഴി രാജ്യത്തെ 16 കേന്ദ്രങ്ങളില്‍ കാമ്പസ് പ്ലേയ്സ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നുണ്ട്. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും ആഗസ്റ്റ് -സെപ്തംബര്‍, ഫ്രെബ്രുവരി- മാര്‍ച്ച് മാസങ്ങളിലാണ് കാമ്പസ് പ്ലേയ്സ്മെന്റ് പ്രോഗ്രാം നടത്തുന്നത്.
2012 ല്‍ 130 കമ്പനികള്‍ 220 ഇന്റര്‍വ്യൂ പാനലുകളിലായി രണ്ടു സീസണിലെ കാമ്പസ് പ്ലേയ്സ്മെന്റ് പ്രോഗ്രാമില്‍ പങ്കെടുക്കുകയുണ്ടായി. 1500 ഉദ്ദ്യോഗാര്ത്ഥികളെ പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍ തെരഞ്ഞെടുക്കുകയും ചെയ്തു.
വിവരസാങ്കേതിക വിദ്യ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഓയില്‍ ആന്‍ഡ് ഗാസ് റിഫൈനിങ്ങ്, ബാങ്കിംഗ്, ബിപിഒ, ടെലികമ്മ്യൂണിക്കേഷന്‍സ്, മൈനിങ്ങ്, എഫ്എംസിജി, അഗ്രോ എന്നീ മേഖലകളിലാണ് 2012-ല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സിന് ജോലി ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: