ജമ്മു: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഏത് പ്രകോപനത്തെയും ശക്തമായി തിരിച്ചടിക്കണമെന്ന് കരസേനാ മേധാവി ജനറല്‍ ബിക്രം സിങ് പ്രാദേശിക കാമാന്ഡര്മാര്ക്ക് നിര്‍ദേശം നല്കി. അതിര്‍ത്തിയില്‍ ഇന്നും പാകിസ്താന് ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്.
അതിര്‍ത്തിയില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉടന്‍ പ്രതികരിക്കാത്തതിന് സേനാ മേധാവി ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്കി. സൈനികര്‍ മരിച്ച സംഭവത്തെത്തുടര്‍ന്ന് കരസേനാ മേധാവി ജമ്മു കാശ്മീരിലെത്തി സൈനിക കമാന്‍ഡറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പാക്കിസ്ഥാന് സൈന്യം വെള്ളിയാഴ്ചയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ സേനാ താവളങ്ങള്‍ക്കു നേരെ രാത്രി പത്തരയോടെയായിരുന്നു ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: