ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കിസ്തുവാറില് കര്‍ഫ്യൂ തുടരുന്നു. ബി.ജെ.പി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ബന്ദിനെ തുടര്‍ന്ന് കര്‍ശന സുരക്ഷയാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കിസ്തുവാര് സന്ദര്‍ശിക്കാനെത്തിയ രാജ്യസഭാ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയെ ജമ്മു വിമാനത്താവളത്തിലിറങ്ങാന്‍ അധികൃതര്‍ അനുവദിച്ചില്ല.
ജയ്റ്റ്ലിയുടെ സന്ദര്‍ശനം വര്‍ശീയ സംഘര്ഷമുണ്ടാക്കുമെന്നതിനാലാണ് വിലക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. രാവിലെയാണ് ജയ്റ്റിലി ശ്രീനഗറിലെത്തിയത്. എന്നാല്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് എയര്‍ പോര്‍ട്ട് അധികൃതര്‍ ആവശ്യപ്പെടുകയായിരുനു. കിഷ്ത്വറിലും രജൗരിയിലും ജമ്മു നഗരത്തിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കത്തിക്കരിഞ്ഞ ഒരു മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു.
സ്ഥലം എം.എല്‍.എയും ആഭ്യന്തര സഹ മന്ത്രിയുടെയും അറിവോടെയാണ് അക്രമങ്ങള്‍ നടക്കുന്നത്. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: