ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്. ബി.എസ്.എഫ് പോസ്റ്റിനു നേരെ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു ജവാന് പരുക്കേറ്റു. കഴിഞ്ഞ ദിവസം പൂഞ്ച് മേഖലയില്‍ മണിക്കൂറുകള്‍ നീണ്ട വെടിവയ്പിന് ശേഷമാണ് വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനമ.
ജമ്മുവിലെ കനാച്ചക് മേഖലയില്‍ രണ്ട് ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ രാവിലെയായിരുന്നു പാക് സൈന്യം വെടിവെപ്പ് നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ ജവാന് പവന് കുമാറിനെ ജമ്മു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് അതിര്‍ത്തി രക്ഷാസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തേയ്ക്ക് തിരിച്ചു.
കഴിഞ്ഞ ദിവസം പൂഞ്ച് മേഖലയില്‍ പാക് സൈന്യം ഏഴായിരം റൗണ്ട് വെടിയുതിര്‍ത്തിരുന്നു. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിവയ്പ് ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗരൂകരാകണമെന്ന് ഇന്ത്യന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുറസായ സ്ഥലത്ത് നടക്കുന്നതിനും വിലക്കുണ്ട്. ചെയ്യാന്‍ പാടുള്ളതും അല്ലത്തതും എന്ന നിലയ്ക്ക് സൈനികര്‍ക്ക് പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഒന്നോ രണ്ടോ ജവാന്മാരെ ലക്ഷ്യം വച്ച് ഒളിഞ്ഞിരുന്ന് നടത്തുന്ന ആക്രമണമാണ് പക്കിസ്ഥാന് ഇത്തവണ പരീക്ഷിച്ചത്.
അതിര്‍ത്തിയില്‍ ഇനിയും വെടിവയ്പ് ഉണ്ടാകാനുള്ള സാധ്യത സൈന്യം തള്ളിക്കളയുന്നില്ല. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കരസേന ഡയറക്ടര്‍ ജനറല്‍മാര്‍ ചര്‍ച്ച നടത്തിയിട്ടും വെടിവയ്പുണ്ടാവുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ഈ വര്‍ഷമാദ്യം പൂഞ്ചില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ പാക്ക് സൈന്യം തട്ടിക്കൊണ്ട് പോകുകയും ഒരാളുടെ ശിരസ്സ് ഛേദിക്കുകയും ചെയ്തിരുന്നു. അതിനെത്തുടര്‍ന്ന് നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ ജൂണില്‍ പാക്ക് സൈന്യം ലംഘിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: