മരട്: കായലുകളില്‍ നൊരിമ്പ് (ഒതുക്കുവല- പടല്)ഉപയോഗിച്ചുള്ള മത്സ്യബന്ധനം വ്യാപകമായതിനെതുടര്‍ന്ന് മത്സ്യതൊഴിലാളികള്‍ പ്രതിഷേധത്തില്‍ എറണാകുളം ജില്ലയിലെ കുമ്പളം, നെട്ടൂര്‍, പനങ്ങാട്, ചേപ്പനം, മരട്, തൃപ്പൂണിത്തുറ, ഉദയം പേരൂര്‍ മുളവുകാട്- താന്തോന്നി തുരുത്ത് തുടങ്ങിയ പ്രദേശങ്ങളിലാണ് മരകാമ്പുകള്‍ കുത്തി ഉണ്ടാക്കുന്ന നൊരിമ്പ് ഉപയോഗിച്ച് മത്സ്യബന്ധനം വര്‍ധിച്ചുവരുന്നത്. പരമ്പരാഗത രീതിയിലുള്ള മത്സ്യബന്ധനത്തിനും മത്സ്യസമ്പത്തിനും ഭീഷണിയാണ് ഈ രീതിയിലുള്ള മീന്‍പിടുത്തം.
നൊരിമ്പില് കപ്പ, പിണ്ണാക്ക് തുടങ്ങിയ തീറ്റകളിട്ടാണ് മത്സ്യങ്ങളെ ആകര്‍ഷിക്കുന്നത്. ഇതിനകത്ത് തമ്പടിക്കുന്ന ചെറുതും വലിതുമായ മത്സ്യങ്ങളെ ഒതുക്കുവലകള് ഉപയോഗിച്ച് ഒറ്റയടിക്ക് കോരിയെടുക്കുന്നതാണ് ഇതിന്റെ രീതി. ഇത്തരത്തിലുള്ള മത്സ്യബന്ധനം സംസ്ഥാനത്ത് ഫിഷറീസ് വകുപ്പ് നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്.
കൊച്ചിമേഖലയിലെ കായലുകളില്‍ നൊരിമ്പ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം അടുത്തകാലത്തായി വര്‍ധിച്ചുവരുന്നതായി വിവിധ മത്സ്യതൊഴിലാളി സംഘടനകള്‍ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം കായലുകളില്‍ വ്യാപകമായതെരച്ചില് നടത്തി നിരവധിന്നെരിമ്പുകള് നീക്കം ചെയ്തു. പോലീസിന്റെ സഹായത്തോടെയാണ് നെട്ടൂര്‍, പനങ്ങാട്, തൃപ്പൂണിത്തുറ, തേവര പ്രദേശങ്ങളില്‍ നിന്ന് പതിനഞ്ചില്‍പരം നൊരിമ്പുകളാണ് നീക്കം തെയ്തത്.
നൊരിമ്പ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം കായലുകളില്‍ അനുവദനീയമല്ലെന്ന് ഫിഷറീസ് ഇന്‍സ്പെക്ടര്‍ ഷാജി അറിയിച്ചു. ഇതിനായി ഒരുക്കിയിട്ടുള്ള പടലുകള്‍ അടിയന്തിരമായി നീക്കംചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പൊതുജലാശയങ്ങളില്‍ ചെയ്യാത്തവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മുന്നറിയിപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: