ന്യൂദല്‍ഹി: പാക്കിസ്ഥാന് തെളിഞ്ഞും ഒളിഞ്ഞും നടത്തുന്ന ഇന്ത്യാവിരുദ്ധ ഭീകര പ്രവര്‍ത്തനങ്ങളിലൊന്ന് ഇദ് ദിനത്തില്‍ തകര്‍ക്കപ്പെട്ടത് ഒരു സാധാരണ അഫ്ഗാന് സാധാരണ പോലീസുകാരന്റെ സമയോചിതമായ ഇടപെടല്‍. ജലാലബാദിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ജോലിക്കു നിയുക്തനായിരുന്നു അദ്ദേഹം.
രാവിലെ പരിസരത്തെത്തിയ ഒരു കാര്‍ പ്രത്യേക കാരണം കൊണ്ട് അതിനെ കുടുതല്‍ ശ്രദ്ധിക്കാന്‍ തോന്നി. പുതിയ കാര്‍, പക്ഷേ നമ്പര്‍പ്ലേറ്റ് ഒരു പാടു പഴയതുപോലെ മാഞ്ഞും വികൃതമായും ഇരിക്കുന്നു. സംശയം തോന്നി കാര്‍ നിര്‍ത്തിച്ചു. നിര്‍ത്തിയ കാറിനുണ്ടിലേക്കു വെറുതേ സൂക്ഷിച്ചു നോക്കി. കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. അകത്ത് ധാരാളം ആയുധങ്ങളും സ്ഫോടക വസ്തുക്കളും. മുപ്പതുകാരനായ യുവ പോലീസുകാരന് പിന്നെ വൈകിയില്ല, അദ്ദേഹം അപകട മുന്നറിയിപ്പു നല്കി. ഒപ്പം തന്റെ റൈഫിള്‍ കൊണ്ടു വെടിയുതിര്‍ക്കുകയും ചെയ്തു. കറിനുണ്ടിലെ വെടിക്കോപ്പുകളും അവര്‍ എത്തിച്ചേര്ന്നിരിക്കുന്നിടം ഇന്ത്യന്‍ എംബസിയുടെ സമീപവുമാണെന്ന ഒരു നിമിഷം ഓര്‍മ്മിച്ചപ്പോള്‍ പിന്നെ അവര്‍ ഭീകര പ്രവര്‍ത്തകരാണെന്നു തിരിച്ചറിയാന്‍ അദ്ദേഹത്തിനധികം സമയം വേണ്ടിവന്നില്ല.
ഭീകരരുടെ പ്രത്യാക്രമണത്തില്‍ അദ്ദേഹത്തിനു പരിക്കേറ്റു. എന്നാല്‍ സമയോചിതമായ തീരുമാനത്തിലൂടെ രക്ഷിച്ചത് ഉയര്‍ന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുള്പ്പെടെയുണ്ട ഉന്നതരെയാണ്.
ചാവേര്‍ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി. ഈദ് ദിവസം ഒരു വലിയ ആക്രമണത്തിലൂടെ ഇന്ത്യയെ പ്രഹരിക്കാന്‍ ലക്ഷ്യമിട്ടത് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്നിന്നുണ്ട ലഷ്കര്‍ ഇ-തൊയ്ബ ഭീകരരായിരുന്നുവെന്ന് അഫ്ഗാന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞു.
ലഷ്കറിലെ ഹഫീസ് സയീദിന്റെ നേതത്വത്തിലുണ്ട സംഘം ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനു വിശുദ്ധ റംസാന് മാസത്തിലെ ഈദ് ദിനം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.
ഒരു വന്‍ ദുരന്തത്തില്‍നിന്ന് രാജ്യത്തിന്റെ പ്രമുഖരുടെ ജീവന് രക്ഷിച്ച അഫ്ഗാന് പോലീസുകാരന് പാരിതോഷികമായി 2000 യുഎസ് ഡോളര്‍ ഇന്ത്യന്‍ അംബാസഡര്‍ അമര്‍ സിന്‍ഹ പ്രഖ്യാപിച്ചു. ജലാലബാദ് ഗവര്‍ണര്‍ ഗുല്‍ ആഖാ ഷെര്സായി തുക സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: