ന്യൂദല്‍ഹി: ന്യൂയോര്‍ക്കിലെ സന്ദര്‍ശനത്തിനിടെ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫമായി കൂടിക്കാണരുതെന്നും പാക്കിസ്ഥാനുമായുള്ള എല്ലാ ചര്‍ച്ചകളും താല്കാലിമായി നിര്‍ത്തിവെക്കാനും രാജ്യത്തെ നല്‍പ്പതിലേറെ നയതന്ത്ര വിദഗ്ദ്ധര്‍ പ്രധാനമന്ത്രി മന്മോഹന്സിംഗിനോടാവശ്യപ്പെട്ടു.
“അനുദിനം പാക്കിസ്ഥാന് ഇന്ത്യാ വിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ പ്രധാനമന്ത്രി പാക്കിസ്ഥാന് ഭരണത്തലവനുമായി ചര്‍ച്ച നടത്തുന്നത് ഒട്ടും നല്ലതല്ല. ഇരു രാജ്യങ്ങളും തമ്മിലുണ്ട ബന്ധം സാധാരണവും സൗഹാര്‍ദ്ദ പൂര്ണവുമാണെന്ന സന്ദേമായിരിക്കും അതു നല്‍കുക. പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ നടത്താന്‍ ഇന്ത്യ അത്രയ്ക്ക് ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കേണ്ടതില്ല. പാക്കിസ്ഥാന് വളര്‍ത്തുന്ന ഭീകരതക്കെതിരേ മാറ്റമില്ലാത്ത നിലപാട് ഇന്ത്യ കൈക്കൊണ്ടണം. ഏതു ഘട്ടത്തില്‍ ചര്‍ച്ച നടത്തിയാലും അതില്‍ സിയാചിന്‍ ഒരു വിഷയമേ ആക്കരുത്. ചര്‍ച്ചകള്‍ക്ക് അടിസ്ഥാനം അതിര്‍ത്തി പ്രദേശത്തെ പ്രവര്‍ത്തനങ്ങളാവണം,” വിവേകാനന്ദ ഫൗണ്ടേഷന് സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ പങ്കെടുത്ത നയതന്ത്ര വിദഗ്ദ്ധര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
മുന്‍ ഹൈക്കമ്മീഷണര്‍ ജി. പാര്‍ത്ഥസാരഥി, മുന്‍ വിദേശകാര്യ സെക്രട്ടറി കന്‍വല്‍ സിബല്‍, മുന്‍ ഐബി തലവന്‍ അജിത് ഡോവല്‍, മുന്‍ കരസേനാ മേധാവിയുമായ ശങ്കര്‍ റോയ് ചൗധുരി, എന്‍.സി.വിജ്, മുന്‍ വ്യോമസേനാ മേധാവി എസ്. കൃഷ്ണസ്വാമി തുടങ്ങി 40-ല്‍ അധികം പേരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്.
അഞ്ച് ഇന്ത്യന്‍ സൈനികരെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന് കൊലപ്പെടുത്തുകയും അതിനെ തുടര്‍ന്ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ചാഞ്ചാട്ട നിലപാടെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ അസാധാരണ പ്രസ്താവന ഇത്രയും വിദഗ്ദ്ധര്‍ ചേര്‍ന്നു നടത്തിയത്. ഇതു സര്‍ക്കാരിനെയും മുതിര്‍ന്ന ഉദ്യോഗസ്ഥരേയും അമ്പരപ്പിച്ചിട്ടുണ്ട്.
ഇന്ത്യ ആവശ്യത്തിലേറെ കീഴടങ്ങല്‍ മനസ്ഥിതി കാണിക്കുന്നതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. “പാക്കിസ്ഥാനില്‍ അധികാരമാറ്റം ഉണ്ടായിയെന്നതിന്റെ പേരില്‍ മിഥ്യാ സങ്കല്‍പ്പമൊന്നും വേണ്ട. അവരുടെ ആദ്യ പ്രസ്താവനകളൊക്കെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇന്ത്യയുടെ പാക്കിസ്ഥാന് സമീപനം സദുദ്ദേശ്യത്തോടെയുണ്ടതും ഇരു രാജ്യങ്ങളുമായി സൗഹാര്‍ദ്ദം പുലരണമെന്നാശിച്ചുണ്ടതുമാണ്, എന്നാല്‍ പാക്കിസ്ഥാന് നല്കുന്ന വ്യക്തമായ സൂചന ഭീകരതയെ വിദേശ നയമായി സ്വീകരിക്കുന്നതാണ്. ചര്‍ച്ചകളും മറ്റും പാക്കിസ്ഥാന്റെ നയങ്ങളില്‍ കാര്യമായ ഒരു മാറ്റവും വരുത്തിയിട്ടില്ല, അവര്‍ പറഞ്ഞു.” അതുകൊണ്ട് ഇത്തരത്തിലുണ്ട പ്രീണന നയങ്ങള്‍ ഒന്നും ശരിയായ ഫലം കാണുകാന് സഹായകമായിട്ടില്ല, എല്ലാ പ്രീണനങ്ങളും പരാജയപ്പെട്ടിരിക്കുന്നു. ഇത് ചരിത്രത്തില്‍നിന്നു പഠിക്കേണ്ട അവര്ത്തിക്കരുതാത്ത പാഠമാണ്,” പ്രസ്താവന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: