കൊച്ചി: പനമ്പിള്ളിനഗര്‍ ലക്ഷദ്വീപ് വികസന സമിതി ഓഫീസിനു മുന്നില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് ബിഎംഎസ് കലൂര്‍ മേഖല കമ്മറ്റി പ്രകടനം നടത്തി. ലക്ഷദ്വീപ് കോര്‍പ്പറേഷനിലെ അഴിമതി അവസാനിപ്പിച്ച് സമരം ചെയ്യുന്ന തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരങ്ങളെ നേരിടേണ്ടിവരുമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി പറഞ്ഞു.
സമരത്തിന് പിന്തുണ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ഇന്‍ഷുറന്‍സ് ഏജന്‍സി സംഘം സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് സുമിത് ബാബു 15-ാം ദിന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. കെ.എസ്.അനില്‍കുമാര്‍, അനില്കലൂര്, എസ്.സുധീര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: