മംഗലാപുരം: മഹാരാഷ്ട്രയില്‍ അടയ്ക്കയുടെ ഉത്പന്നങ്ങള്‍ നിരോധിച്ച സാഹചര്യത്തില്‍ അയല്‍സംസ്ഥാനമായ ഗുജറാത്തില്‍ അടയ്ക്ക നിരോധിക്കാന്‍ യാതൊരുവിധ ആലോചനയുമില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച കര്‍ണാടക നിവേദക സംഘത്തിന് അദ്ദേഹം ഉറപ്പ് നല്കി. കര്‍ണാടകയിലെ മുന്‍മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ മുന്‍ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ, മംഗലാപുരം എംപി നളിന്‍കുമാര്‍ കടീല്‍, മുന്‍മന്ത്രി നാഗരാജ ഷെട്ടി, ക്യാമ്പ്കോ പ്രസിഡണ്ട് കോംഗ്കോടി പത്മനാഭ, ക്യാമ്പ്കോ മാനേജിംഗ് ഡയറക്ടര്‍ സുരേഷ് ഭണ്ഡാരി തുടങ്ങിയവരാണ് നിവേദക സംഘത്തിലുണ്ടായത്.
നിക്കോട്ടിന്, പുകയിലെ തുടങ്ങിയ ലഹരിപദാര്‍ഥങ്ങള്‍ ഇല്ലെങ്കില്‍ പോലും അടയ്ക്ക ഉത്പന്നങ്ങള്‍ മഹാരാഷ്ട്രയില്‍ കഴിഞ്ഞ മാസം നിരോധിച്ചതിനെതുടര്‍ന്ന് ആശങ്കയിലായ അടയ്ക്ക ഉത്പാദകരായ കര്‍ഷകരുടെ പ്രതിനിധികളുമൊത്താണ് നിവേദക സംഘം ഗുജറാത്ത് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. അടയ്ക്ക ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം കാര്‍ഷികോത്പന്നമായ അടയ്ക്ക നിരോധിക്കാന്‍ തക്ക സാഹചര്യമൊന്നും ഇപ്പോഴില്ലെന്നും ഔഷധ വീര്യം കൂടി ഉള്‍ക്കൊള്ളുന്ന അടയ്ക്കയുടെ കൃഷി നടത്തുന്ന കര്‍ഷകരെ നിരുത്സാഹപ്പെടുത്തേണ്ട കാര്യമില്ലെന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. അടയ്ക്കകര്ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി നിവേദകസംഘത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: