ന്യൂദല്‍ഹി: ക്വിറ്റ്ഇന്ത്യാ സമരത്തിെന്റ വാര്‍ഷികത്തോടനുബന്ധിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഓഗസ്റ്റ് 9 ന് രാഷ്ട്രപതി ഭവനില്‍ നടത്തുന്ന ‘അറ്റ് ഹോം’ ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നു. കേരളത്തില്‍ നിന്നുള്ള നാല് പ്രമുഖ സ്വാതന്ത്ര്യസമര സേനാനികള്‍ക്കാണ് ഇത്തവണ ക്ഷണം ലഭിച്ചിട്ടുള്ളത്.
കണ്ണൂര്‍ ഏറ്റുകുടുക്ക ആലാപറമ്പില് കാനാ കുഞ്ഞിക്കണ്ണന് നായര്‍ (90), എറണാകുളം കൂവപ്പടി നെടുങ്കത്തില് എന്‍.വി തോമസ് (83), കാസര്‍കോഡ് അയ്യപ്പന് നഗര്‍ കൂടലു ഹരിശ്രീ നിലയത്തില്‍ കെ.എം കുഞ്ഞിക്കണ്ണന് നമ്പ്യാര്‍ (76), തിരുവനന്തപുരം വട്ടപ്പാറ വെറ്റിനാട് ശാന്തി ഭവനില്‍ ജി. ശേഖരന് നായര്‍ (91) എന്നിവരെയാണ് ആദരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: