ന്യൂദല്‍ഹി: നീരാ റാഡിയയിടെ ഓഡിയോ സംഭാഷണത്തില്‍ നിന്ന് കൂടുതല്‍ ഗൗരവമേറിയ കാര്യങ്ങള്‍ വെളിപ്പെടുന്നുവെന്ന് സുപ്രീം കോടതി. ഇതില്‍ അതിര്‍ത്തി കടന്നുള്ള ഇടപാടുകളും ഉള്‍പ്പെടുന്നു.
ഒരു ബിസിനസ്സുകാരനും നീരാ റാഡിയയും തമ്മില്‍ നടത്തിയ സംഭാഷണത്തില്‍ 2ജി സ്പെക്ട്രം അഴിമതിയും ടെലകോം എന്നിവ സംബന്ധിച്ച കാര്യങ്ങളും പറയുന്നുണ്ട്്. പ്രഥമ ദൃഷ്ട്യ എല്ലാ കാര്യങ്ങളും സംഭാഷണത്തിലുണ്ടായിരുന്നെന്ന് 2009ല്‍ തന്നെ തെളിഞ്ഞതാണ്.
എന്നിട്ടും യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിക്കാത്തതു എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. യദാര്‍ത്ഥത്തില്‍ സംഭഷണത്തില്‍ നിന്നും അഴിമതിക്ക് മധ്യസ്ഥത വഹിച്ച ആള് സര്‍ക്കാരിനിടയില്‍ തന്നെ ഉള്ളയാളാണെന്നാണ് വെളിവാകുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: